പാലാ നഗരസഭ കൗൺസിൽ മിനിറ്റ് സ് തിരുത്തിയെന്ന ചില പ്രതിപക്ഷ കൗൺസിലർമാരുടെ ആരോപണം അടിസ്ഥാന രഹിതമാണെന്ന് ചെയർപേഴ്സൺ ജോസിൻ ബിനോ. കൗൺസിൽ യോഗങ്ങളിൽ അധ്യക്ഷത വഹിച്ച് എടുക്കുന്ന അജണ്ടകളിൽ തീരുമാനം പ്രഖ്യാപിക്കുന്നത് ചെയർപേഴ്സണാണ്. അവിടെ എടുക്കുന്ന ഭൂരിപക്ഷ കൗൺസിലർമാരുടെ അഭിപ്രായങ്ങളാണ് തീരുമാനങ്ങളായി മിനിറ്റസിൽ വരുന്നത്.ഇതിൽ ഒപ്പ് വയ്ക്കുന്നത് ചെയർപേഴ്സണാണ്.
ഓരോ വിഷയത്തിലും രാഷ്ട്രിയ കാരണങ്ങളാലോ മറ്റോ അഭിപ്രായ വ്യത്യാസം ഉള്ള കൗൺസിലർമാർ ഉണ്ടാവാം. അവർക്ക് അതിൽ വിയോജന കുറിപ്പ് നൽകാനുള്ള അവകാശവും ഉണ്ട്. വിയോജിപ്പ് ഉള്ളവർക്ക് മിനിറ്റ് സ് പുറത്തിറങ്ങി 48 മണികൂറിനകം രേഖാമൂലം സെക്രട്ടറിക്ക് വിയോജനക്കുറിപ്പ് നൽകാൻ മുനിസിപ്പൽ ആക്ട് പ്രകാരം അവകാശം ഉണ്ടെന്നിരിക്കെ അത് നൽകാതെ കൗൺസിലിൽ വന്ന് ചില പ്രതിപക്ഷ കൗൺസിലർമാർ ബഹളം വയ്ക്കുന്നത് മാധ്യമ ശ്രദ്ധ ലഭിക്കാൻ വേണ്ടി മാത്രമാണ്.
ഈ വിഷയത്തിൽ പോലിസിൽ പരാതി നൽകുമെന്ന് പറയുന്നവർക്ക് നിയമത്തിൻ്റെ സാമാന്യബോധം എങ്കിലും ഉണ്ടാവണമെന്നും ചെയർപേഴ്സൻ പറഞ്ഞു. പോലീസിന് ഇതിൽ എന്ത് അധികാരം ആണ് ഉള്ളതെന്നും പരാതിയുള്ളവർ നഗരകാര്യ ഡയറക്ടർക്ക് ആണ് നൽകേണ്ടതെന്നും നഗരസഭാധ്യക്ഷ പറഞ്ഞു.
0 Comments