തലനാട് ഗ്രാമപഞ്ചായത്തും അരുവിത്തുറ ലയൺസ് ക്ലബും ചേർന്ന് തെരഞ്ഞെടുക്കപ്പെട്ട കുടുംബങ്ങൾക്ക് സൗജന്യ ഭക്ഷ്യധാന്യ കിറ്റ് വിതരണം ചെയ്തു. തലനാട് ഗ്രാമപഞ്ചായത്ത് ഹാളിൽ യോഗത്തിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രജനി സുധാകരൻ അധ്യക്ഷത വഹിച്ചു.
.ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശുഭേഷ് സുധാകരൻ യോഗം ഉദ്ഘാടനം ചെയ്തു.. ലയൺസ് ജില്ലാ ചീഫ് പ്രോജക്ട് കോഡിനേറ്റർ സിബി മാത്യു പ്ലാത്തോട്ടം മുഖ്യപ്രഭാഷണം നടത്തി. ലയൺസ് ക്ലബ്ബ് പ്രസിഡന്റ് അരുൺ കുളമ്പള്ളിൽ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സോളി ഷാജി ഗ്രാമപഞ്ചായത്ത് മെമ്പർമാർ, ലയൺസ് ക്ലബ് മെമ്പർമാർ തുടങ്ങിയവർ സംസാരിച്ചു.
.ലയൺസ് ക്ലബ് മെമ്പർമാരായ അഡ്വ. പി.എസ്. സുനിൽ, കെ.ആർ. ഷാജി, സുകുമാരൻ, പുതിയകുന്നേൽ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.
0 Comments