കോട്ടയം: സെപ്റ്റംബർ അഞ്ചിനു നടക്കുന്ന പുതുപ്പള്ളി നിയമസഭാ ഉപതെരഞ്ഞെടുപ്പിനുള്ള ഒരുക്കം പൂർത്തീകരിച്ചതായി ജില്ലാതെരഞ്ഞെടുപ്പ് ഓഫീസറായ ജില്ലാ കളക്ടർ വി. വിഗ്നേശ്വരിയും ജില്ലാ പൊലീസ് മേധാവി കെ. കാർത്തികും അറിയിച്ചു. സുതാര്യവും നീതിപൂർവവുമായ തെരഞ്ഞെടുപ്പ് ഉറപ്പാക്കാനുള്ള എല്ലാ നടപടികളും ഒരുക്കങ്ങളും നടത്തിയിട്ടുണ്ട്. കളക്‌ട്രേറ്റിൽ നടന്ന വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അവർ.
സെപ്റ്റംബർ അഞ്ചിന് രാവിലെ ഏഴു മുതൽ വൈകിട്ട് ആറു വരെയാണ് വോട്ടെടുപ്പ്. ഏഴു സ്ഥാനാർഥികളാണ് മത്സരരംഗത്തുള്ളത്. 90,281 സ്ത്രീകളും 86,132 പുരുഷന്മാരും നാലു ട്രാൻസ്‌ജെൻഡറുകളും അടക്കം 1,76,417 വോട്ടർമാരാണുള്ളത്. 957 പുതിയ വോട്ടർമാരുണ്ട്.
ജില്ലയിൽ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ നിരീക്ഷിക്കുന്നതിനും നിർഭയമായി സമ്മതിദാന അവകാശം ഉറപ്പുവരുത്തുന്നതിനും തെരഞ്ഞെടുപ്പ് കമ്മീഷൻ പൊതു നിരീക്ഷകരെയും ചെലവ് നിരീക്ഷകനെയും പോലീസ് നിരീക്ഷകനെയും നിയോഗിച്ചിട്ടുണ്ട്. ഹരിതചട്ടം പാലിച്ചാണ് തെരഞ്ഞെടുപ്പ് നടക്കുക.
പോളിങ് സാമഗ്രി വിതരണം തിങ്കളാഴ്ച
വോട്ടെടുപ്പിനുള്ള പോളിങ് സാമഗ്രികളുടെ വിതരണം സെപ്റ്റംബർ നാലിന് (തിങ്കളാഴ്ച) രാവിലെ ഏഴിന് സ്വീകരണ-വിതരണകേന്ദ്രമായ കോട്ടയം ബസേലിയോസ് കോളജിൽ ആരംഭിക്കും. പോളിങ് ഉദ്യോഗസ്ഥരെ സ്ട്രോങ് റൂം പ്രവർത്തിക്കുന്ന ബസേലിയസ് കോളജിൽ നിന്ന് പോളിങ് ബൂത്തുകളിൽ എത്തിക്കുന്നതിനായി 54 വാഹനങ്ങൾ (27 ബസുകൾ, 14 ട്രാവലറുകൾ, 13 ജീപ്പ്) സജ്ജമാക്കിയിട്ടുണ്ട്.
228 വീതം കൺട്രോൾ, ബാലറ്റ് യൂണിറ്റുകളുടെയും വി.വി. പാറ്റുകളുമാണ് തയാറാക്കിയിട്ടുള്ളത്. ഇവ കൂടാതെ 19 വി.വി. പാറ്റുകൾ കൂടി അധികമായി കരുതിയിട്ടുണ്ട്.
തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് 872 ഉദ്യോഗസ്ഥർ
വോട്ടെടുപ്പ് ഡ്യൂട്ടിക്കായി 872 ഉദ്യോഗസ്ഥരെയാണ് നിയോഗിച്ചിട്ടുള്ളത്. 182 പ്രിസൈഡിങ് ഓഫീസർ, 182 ഫസ്റ്റ് പോളിംഗ് ഓഫീസർ, 182 സെക്കൻഡ് പോളിംഗ് ഓഫീസർ, 182 തേഡ് പോളിംഗ് ഓഫീസർ എന്നിങ്ങനെയാണ് പോളിംഗ് ഉദ്യോഗസ്ഥരെ നിയോഗിച്ചിട്ടുള്ളത്. 144 ഉദ്യോഗസ്ഥരെ റിസർവ് ഡ്യൂട്ടിക്ക് നിയോഗിച്ചിട്ടുണ്ട്. പോളിങ് ഉദ്യോഗസ്ഥരും പോലീസ് ഉദ്യോഗസ്ഥനും ഉൾപ്പെടെ അഞ്ചുപേരായിരിക്കും ഒരു പോളിങ് സംഘത്തിലുണ്ടാവുക. 16 സെക്ടറൽ മജിസ്ട്രേറ്റുമാർ എന്നിവരെയും നിയോഗിച്ചിട്ടുണ്ട്.
മുഴുവൻ ബൂത്തുകളിലും വെബ്കാസ്റ്റിങ്
182 പോളിങ് ബൂത്തുകളിലും വെബ്കാസ്റ്റിങ് ഏർപ്പെടുത്തിയിട്ടുണ്ട്. ചൊവ്വാഴ്ച രാവിലെ 5.30 മുതൽ പോളിങ് അവസാനിക്കുന്നതുവരെയുള്ള പോളിംഗ് ബൂത്തുകളിലെ നടപടികൾ കളക്‌ട്രേറ്റിലെ കൺട്രോൾ റൂമിലൂടെ തത്സമയം വീക്ഷിക്കാൻ കഴിയും. സി-ഡിറ്റ്, ഐ.ടി മിഷൻ, അക്ഷയ, ബി.എസ്.എൻ.എൽ എന്നിവ സംയുക്തമായാണ് സംവിധാനമൊരുക്കുന്നത്.
പോളിംഗ് സ്‌റ്റേഷന്റെ 100 മീറ്റർ പരിധിക്കുള്ളിൽ മൊബൈൽ ഫോണുകൾ കൈയിൽ കരുതാനോ ഉപയോഗിക്കാനോ അനുവദിക്കില്ല. തെരഞ്ഞെടുപ്പു കമ്മീഷൻ നിയോഗിച്ചിട്ടുള്ള നിരീക്ഷകർക്കും തെരഞ്ഞെടുപ്പ്, സുരക്ഷാ ജീവനക്കാർക്കും മാത്രമാണ് മൊബൈൽ ഫോൺ ഉപയോഗിക്കുന്നതിന് അനുമതിയുള്ളത്.
സുരക്ഷയ്ക്ക് കേന്ദ്രസായുധ പൊലീസും
വോട്ടെടുപ്പിന്റെ സുരക്ഷയ്ക്കായി 675 അംഗ പോലീസ് സേനയെയാണ് നിയോഗിച്ചിരിക്കുന്നത്. അഞ്ച് ഡിവൈ.എസ്.പിമാർ, ഏഴ് സി.ഐമാർ, 58 എസ്.ഐ/എ.എസ്.ഐമാർ, 399 സിവിൽ പോലീസ് ഓഫീസർമാർ, 142 സായുധപോലീസ് ബറ്റാലിയൻ അംഗങ്ങൾ, 64 കേന്ദ്രസായുധപോലീസ് സേനാംഗങ്ങൾ(സി.എ.പി.എഫ്.) എന്നിവരെയാണ് സുരക്ഷയ്ക്കായി നിയോഗിച്ചിരിക്കുന്നത്. എ.ഡി.ജി.പി., ഡി.ഐ.ജി., സോണൽ ഐ.ജി., ജില്ലാ പൊലീസ് മേധാവി എന്നിവരുടെ നേതൃത്വത്തിൽ സ്‌ട്രൈക്കിംഗ് ഫോഴ്‌സും പ്രവർത്തിക്കും. 21 പേർ അടങ്ങുന്നതാണ് ഒരു സ്‌ൈട്രക്കിംഗ് ഫോഴ്‌സ്.
തിരിച്ചറിയൽ കാർഡ് നിർബന്ധം
വോട്ടുചെയ്യുന്നതിന് ഫോട്ടോ പതിച്ച വോട്ടർ തിരിച്ചറിയൽ കാർഡാണ് വോട്ടറെ തിരിച്ചറിയാനുള്ള പ്രധാന രേഖ. വോട്ടർ തിരിച്ചറിയിൽ കാർഡ് ഹാജാരാക്കാൻ പറ്റാത്തവർക്ക് തെരഞ്ഞെടുപ്പ് കമ്മീഷൻ അംഗീകരിച്ച രേഖകളും തിരിച്ചറിയൽ രേഖയായി ഉപയോഗിക്കാം. താഴെപ്പറയുന്ന തിരിച്ചറിയൽ കാർഡ് ഹാജരാക്കിയാലും വോട്ട് ചെയ്യാം.
-ആധാർ കാർഡ്
-മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതി തിരിച്ചറിയൽ കാർഡ്
-ബാങ്ക്/പോസ്റ്റ് ഓഫീസ് നൽകിയ ഫോട്ടോ പതിച്ച തിരിച്ചറിയൽ കാർഡ്
-തൊഴിൽ മന്ത്രാലയത്തിന്റെ പദ്ധതി പ്രകാരം നൽകിയിട്ടുള്ള ആരോഗ്യപരിരക്ഷാ സ്മാർട്ട് കാർഡ് -ഡ്രൈവിങ് ലൈസൻസ്
-പാൻകാർഡ്
-ദേശീയ ജനസംഖ്യ രജിസ്റ്ററിനു കീഴിൽ(എൻ.പി.ആർ) കീഴിൽ രജിസ്ട്രാർ ജനറൽ ഓഫ് ഇന്ത്യ(ആർ.ജി.ഐ.) നൽകിയ സ്മാർട്ട് കാർഡ്
-ഇന്ത്യൻ പാസ്പോർട്ട്
-ഫോട്ടോ പതിച്ച പെൻഷൻ രേഖ
-കേന്ദ്ര/സംസ്ഥാന/പൊതുമേഖലാ/പബ്
-എം.പി/എം.എൽ.എ/എം.എൽ.സി. എന്നിവർക്കു നൽകുന്ന ഔദ്യോഗിക തിരിച്ചറിയൽ കാർഡ്
-ഭാരതസർക്കാർ സാമൂഹികനീതി- ശാക്തീകരണമന്ത്രാലയം നൽകുന്ന സവിശേഷ ഭിന്നശേഷി തിരിച്ചറിയൽ കാർഡ്്
അവധി
വോട്ടെടുപ്പ് ദിവസമായ സെപ്റ്റംബർ അഞ്ചിന് പുതുപ്പള്ളി നിയമസഭാ മണ്ഡലത്തിന്റെ പരിധിയിലുള്ള സർക്കാർ, അർദ്ധസർക്കാർ, വിദ്യാഭ്യാസ, വാണിജ്യ സ്ഥാപനങ്ങൾക്ക് പൊതുഅവധി ആയിരിക്കും. പുതുപ്പള്ളി നിയമസഭാ മണ്ഡലത്തിന്റെ പരിധിയിൽ ഷോപ്പ്സ് ആൻഡ് കൊമേഴ്സ്യൽ എസ്റ്റാബ്ലിഷ്മെന്റ് നിയമത്തിനു കീഴിൽ പ്രവർത്തിക്കുന്ന സ്വകാര്യസംരംഭങ്ങൾ-സ്ഥാപനങ്ങൾ, വ്യവസായ സ്ഥാപനങ്ങൾ, കടകൾ എന്നിവിടങ്ങളിലെ ജീവനക്കാർക്കും വേതനത്തോടു കൂടിയ അവധിയായിരിക്കും. മറ്റിടങ്ങളിൽ ജോലിചെയ്യുന്ന പുതുപ്പള്ളി നിയമസഭാ മണ്ഡലത്തിലെ സ്ഥിരതാമസക്കാരും വോട്ടർമാരുമായ കാഷ്വൽ ജീവനക്കാർ അടക്കമുള്ള ജീവനക്കാർക്കും വേതനത്തോടെയുള്ള അവധി ബാധകമാണ്.
പോളിംഗ് സ്‌റ്റേഷനുകളായി പ്രവർത്തിക്കുന്ന എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സെപ്റ്റംബർ നാലിന് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. വിതരണ,സ്വീകരണ, വോട്ടെണ്ണൽ കേന്ദ്രമായ കോട്ടയം ബസേലിയസ് കോളജിന് സെപ്റ്റംബർ നാലു മുതൽ എട്ടുവരെ അവധി പ്രഖ്യാപിച്ചിട്ടുണ്ട്.
പരസ്യപ്രചാരണം
വോട്ടെടുപ്പ് അവസാനിക്കുന്നതിന് 48 മണിക്കൂർ മുമ്പ് വരെയേ പരസ്യപ്രചാരണം പാടുള്ളൂ. സെപ്റ്റംബർ മൂന്നിന് വൈകിട്ട് ആറിന് പരസ്യപ്രചാരണം അവസാനിപ്പിക്കണം.
ഡ്രൈ ഡേ
പുതുപ്പള്ളി നിയമസഭ മണ്ഡലത്തിൽ വോട്ടെടുപ്പിന് 48 മണിക്കൂർ മുമ്പ് മുതൽ മദ്യനിരോധനം ഏർപ്പെടുത്തി. സെപ്റ്റംബർ മൂന്നിന് വൈകിട്ട് ആറു മുതൽ സെപ്റ്റംബർ അഞ്ചിന് വൈകിട്ട് ആറു വരെയും വോട്ടെണ്ണൽ ദിനമായ സെപ്റ്റംബർ എട്ടിനും ഡ്രൈഡേ പ്രഖ്യാപിച്ചു.
വനിതകൾ നിയന്ത്രിക്കും 10 ബൂത്തുകൾ
10 പോളിങ് സ്റ്റേഷനുകൾ പൂർണമായും വനിതകൾ നിയന്ത്രിക്കും. ഈ ബൂത്തുകളിൽ പോളിങ്ങിന്റേയും സുരക്ഷയുടേയും ചുമതല വനിതകൾക്കായിരിക്കും. ബൂത്തുകളും നമ്പരും ചുവടെ:
-പുതുപ്പള്ളി ഡോൺ ബോസ്‌കോ സെൻട്രൽ സ്‌കൂൾ(135)
-തോട്ടയ്ക്കാട് ഗവൺമെന്റ് എച്ച്.എസ്.എസ്. (177)
-വാകത്താനം ഗവൺമെന്റ് ലോവർ പ്രൈമറി സ്‌കൂൾ (168)
-മീനടം പഞ്ചായത്ത് ഓഫീസ് (146)
-ളാക്കാട്ടൂർ മഹാത്മ ഗാന്ധി മെമ്മോറിയൽ എച്ച്.എസ്. (55)
-തിരുവഞ്ചൂർ തൂത്തുട്ടി സി.എം.എസ് എൽ. പി.എസ് (19)
-പാമ്പാടി എം.ജി.എം.എച്ച്.എസ്. (102)
-പൂവത്തിളപ്പ് മണലുങ്കൽ സെന്റ് അലേഷ്യസ് എച്ച്.എസ് (40)
-മണർകാട് ഗവൺമെന്റ് എൽ.പി.എസ് (72)
-കാഞ്ഞിരമറ്റം ലിറ്റിൽ ഫ്‌ളവർ എൽ.പി.എസ് (44)

വോട്ടെടുപ്പ് ദിവസത്തെ പെരുമാറ്റച്ചട്ടം
എല്ലാ രാഷ്ട്രീയ കക്ഷികളും സ്ഥാനാർഥികളും താഴെ പറയുന്ന മാതൃകാ പെരുമാറ്റച്ചട്ടം പാലിക്കേണ്ടതാണ്.
-സമാധാനവും ചിട്ടയും ഉറപ്പാക്കാനും ഒരുതരത്തിലുമുള്ള ഭീഷണിയോ തടസമോ ഇല്ലാതെ ജനങ്ങൾക്ക് പൂർണസ്വതന്ത്രമായി വോട്ടവകാശം വിനിയോഗിക്കുന്നതിനുള്ള സാഹചര്യമൊരുക്കുന്നതിനും തെരഞ്ഞെടുപ്പ് ജോലിയിലുള്ള ഉദ്യോഗസ്ഥരുമായി സഹകരിക്കുക.
-അംഗീകൃത പ്രവർത്തകർക്ക് ബാഡ്ജുകളും തിരിച്ചറിയൽ കാർഡുകളും നൽകുക
-സമ്മതിദായകർക്ക് വിതരണം ചെയ്യുന്ന സ്ളിപ്പുകൾ വെള്ളക്കടലാസിൽ ആയിരിക്കുമെന്നും ചിഹ്നമോ സ്ഥാനാർഥിയുടെ പേരോ കക്ഷിയുടെ പേരോ ഉണ്ടായിരിക്കുകയില്ലെന്നും ഉറപ്പാക്കണം.
-പോളിങ് ദിനത്തിലും അതിനു മുൻപുള്ള 48 മണിക്കൂർ സമയവും മദ്യം വിളമ്പുകയോ വിതരണം നടത്തുകയോ ചെയ്യുന്നതിൽ നിന്ന് വിട്ടു നിൽക്കണം.
-പോളിങ് ബൂത്തുകളുടെയും രാഷ്ട്രീയകക്ഷികളും സ്ഥാനാർഥികളും സജ്ജീകരിക്കുന്ന ക്യാമ്പുകൾക്കു സമീപവും അനാവശ്യമായ ആൾക്കൂട്ടം പാടില്ല.
-സ്ഥാനാർഥികളുടെ ക്യാമ്പുകൾ ആർഭാടരഹിതമാകണം. അവിടെ ചുവർ പരസ്യങ്ങളോ കൊടികളോ ചിഹ്നമോ മറ്റു പ്രചരണ വസ്തുക്കളോ പ്രദർശിപ്പിക്കാനോ ആഹാരപദാർത്ഥങ്ങൾ വിതരണം ചെയ്യാനോ പാടില്ല.
-വോട്ടെടുപ്പ് ദിവസം വാഹനങ്ങൾ ഓടിക്കുന്നതിന് ഏർപ്പെടുത്തിയിട്ടുള്ള നിയന്ത്രണങ്ങൾ പാലിക്കണം. പെർമിറ്റ് വാങ്ങി വാഹനങ്ങളിൽ പ്രദർശിപ്പിക്കണം.
-സമ്മതിദായകർ ഒഴികെ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷന്റെയോ ജില്ലാ ഇലക്ഷൻ ഓഫീസറുടെയോ നിയമാനുസൃത പാസ് ഇല്ലാത്ത ആരും പോളിങ് ബൂത്തുകളിൽ പ്രവേശിക്കരുത്.
വോട്ടെണ്ണൽ വെള്ളിയാഴ്ച
എട്ടിന് രാവിലെ എട്ടുമുതൽ
കോട്ടയം ബസേലിയോസ് കോളജ് ഓഡിറ്റോറിയത്തിൽ സജ്ജമാക്കിയിട്ടുള്ള കൗണ്ടിങ് കേന്ദ്രത്തിൽ സെപ്റ്റംബർ എട്ടിന് (വെള്ളിയാഴ്ച) രാവിലെ എട്ടു മുതൽ വോട്ടെണ്ണൽ ആരംഭിക്കും. മൊത്തം 20 ടേബിളുകളിലായാണ് കൗണ്ടിങ് നടക്കുക. 14 ടേബിളുകളിൽ വോട്ടിങ് യന്ത്രത്തിലെ വോട്ടുകളും അഞ്ച് ടേബിളുകളിൽ തപാൽ വോട്ടുകളും ഒരു ടേബിളിൽ സർവീസ് വോട്ടർമാർക്കുള്ള ഇ.ടി.പി.ബി.എസ്. വോട്ടുകളും എണ്ണും. 13 റൗണ്ടുകളായാണ് വോട്ടെണ്ണൽ നടക്കുക. കൗണ്ടിങ് സെന്ററിന്റെ സുരക്ഷയ്ക്കായി 32 സി.എ.പി.എഫ്. അംഗങ്ങളെയാണ് നിയോഗിച്ചിട്ടുള്ളത്. കൂടാതെ 12 അംഗ സായുധപോലീസ് ബറ്റാലിയനും കൗണ്ടിങ് സ്റ്റേഷന്റെ സുരക്ഷയ്ക്കായുണ്ടാകും. വോട്ടെണ്ണലിന് 74 ഉദ്യോഗസ്ഥരെ നിയോഗിച്ചിട്ടുണ്ട്.
പോളിങ് സ്റ്റേഷനുകൾ വില്ലേജ് തിരിച്ച്
അയർക്കുന്നം വില്ലേജ് 1-23
മണർകാട് വില്ലേജ് 24-28
അകലക്കുന്നം വില്ലേജ് 29-40
ചെങ്ങളം ഈസ്റ്റ് വില്ലേജ് 41-47
കൂരോപ്പട വില്ലേജ് 48-68
മണർകാട് വില്ലേജ് 69-88
പാമ്പാടി വില്ലേജ് 89-115
പുതുപ്പള്ളി വില്ലേജ് 116-141
മീനടം വില്ലേജ് 142-154
വാകത്താനം വില്ലേജ് 155-171
തോട്ടയ്ക്കാട് വില്ലേജ് 172-182
പുതുപ്പള്ളിയിലെ വോട്ടർമാരുടെ വിവരങ്ങൾ
പുരുഷന്മാർ-86,132
സ്ത്രീകൾ-90281
ട്രാൻസ്‌ജെൻഡറുകൾ- 4
മൊത്തം വോട്ടർമാർ-1,76,417
ഭിന്നശേഷി വിഭാഗത്തിലുള്ളവർ- 1767 (പുരുഷന്മാർ-1024, സ്ത്രീകൾ- 743)
വോട്ടർമാരുടെ പ്രായത്തിന്റെ അടിസ്ഥാനത്തിലുള്ള ശതമാനനിരക്ക്

18-19 നും ഇടയിൽ പ്രായമുള്ളവർ- 0.64 %
20-29 നും ഇടയിൽ പ്രായമുള്ളവർ- 14.80 %
30-39 നും ഇടയിൽ പ്രായമുള്ളവർ- 16.83 %
40-49 നും ഇടയിൽ പ്രായമുള്ളവർ-19.33 %
50-59 നും ഇടയിൽ പ്രായമുള്ളവർ- 20.08 %
60-69 നും ഇടയിൽ പ്രായമുള്ളവർ -15.59 %
70-79 നും ഇടയിൽ പ്രായമുള്ളവർ- 9.11 %
80-89 നും ഇടയിൽ പ്രായമുള്ളവർ- 3.06 %
90-99 നും ഇടയിൽ പ്രായമുള്ളവർ- 0.52 %
100-109 നും ഇടയിൽ പ്രായമുള്ളവർ- 0.03 %
ജില്ലാ കളക്ടർ വി. വിഗ്‌നേശ്വരി, ജില്ല പൊലീസ് മേധാവി കെ. കാർത്തിക്, വരണാധികാരി വിനോദ് രാജ്, അഡീഷണൽ ജില്ലാ മജിസ്‌ട്രേറ്റ് ജി. നിർമൽ കുമാർ, ജില്ലാ ഇൻഫർമേഷൻ ഓഫീസർ എ. അരുൺ കുമാർ, തെരഞ്ഞെടുപ്പ് ഡെപ്യൂട്ടി കളക്ടർ എൻ. ബാലസുബ്രഹ്‌മണ്യം എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.
0 Comments