Latest News
Loading...

പാലാ പി.ഡബ്ളിയൂ.ഡി.ഓഫീസിനു മുമ്പാകെ ധര്‍ണ്ണ നടത്തി



പതിറ്റാണ്ടു മുമ്പു പണി പൂര്‍ത്തികരിച്ച പാലാ കളരിയാമാക്കൽ പാലത്തിലേയ്ക്കു അടിയന്തരമായ് റോഡ് നിര്‍മ്മിക്കണമെന്നു ആവശൃപ്പെട്ടു തരംഗിണി സാംസ്കാരിക സംഘത്തിന്‍റെ നേതൃത്വത്തില്‍ പാലാ പി.ഡബ്ളിയൂ.ഡി .ഓഫീസിനു മുമ്പാകെ ധര്‍ണ്ണ നടത്തി.

പാലാ ടൗണില്‍ നിന്നും ഒന്നര കില്ലോ മീറ്റര്‍ ദൂരമുള്ള ഈ പാലത്തിലേയ്ക്കു അപ്രോച്ച് റോഡ് തീര്‍ത്താല്‍ മീനച്ചില്‍ പഞ്ചായത്തിലെ ഒന്നാം വാര്‍ഡിലെ നൂറു കണക്കിനു കുടുംബകാര്‍ക്കു മുന്നര കില്ലോ മീറ്റര്‍ ദൂരം ചുറ്റാതെ പാലാ ടൗണില്‍  എത്തിവാനും ,ടൗണിലെ ബോള്ക്കു ഒഴിവാക്കി അനേകം വാഹനങ്ങള്‍ക്കു പൊന്‍കുന്നം ഭാഗത്തേയ്ക്കു പോകുവാനും,തിരിച്ചും കഴിയുന്നതാണ്.



കോടികള്‍ മുടക്കി പണിത് പാലം 13 വര്‍ഷങ്ങള്‍ക്കു ശേഷവും ഒരു സൈക്കിള്‍ പോലും ഓടിക്കുവാന്‍ കഴിയാത്തത്തിന്‍റെ കാരണം ജനപ്രതിനിധികളുടെ സാമൂഹൃ പ്രതിബദ്ധത ഇല്ലായ്മ ആണ് ഇത്തരം നിലപാടില്‍ പാറപ്പള്ളികാര്‍ ശക്തമായ് പ്രതിഷേധിച്ചു.

സമരത്തിനു ശേഷം എല്ലാവരും കൂടി എം.എല്‍.എ.മാണി സി കാപ്പനെ കണ്ടു വിവരങ്ങള്‍ ധരിപ്പിക്കുകയും ചെയ്ത പ്രകാരം സര്‍ക്കാരിന്‍റെ പ്രതൃേക അധികാരം ഉപയോഗിച്ചു റോഡിനുള്ള സ്ഥലം ഏറ്റുെടുക്കുവാന്‍ വേണ്ടി 13 കോടി 21 ലക്ഷം തൂക അനുവദിച്ചിട്ടുള്ളതായി എം.എല്‍.എ.അറിയിച്ചു.


ധര്‍ണ്ണസമരം സെക്രട്ടറി ജോയി കളരിക്കല്‍ ഉല്‍ഘാടനം ചെയ്ത.പ്രസിഡണ്ടു ജോസഫ് വെട്ടിക്കല്‍,അദ്ധൃക്ഷത വഹിച്ചു ,ട്രഷറര്‍ സജിവ് നിരപ്പല്‍ ,സണ്ണി വെട്ടം ,കുഞ്ഞുമോന്‍ മണര്‍കാട് ,ലൈല മാക്കുന്നേല്‍ ,ജോജി തറക്കുന്നേല്‍ ,എന്നിവര്‍ പ്രസംഗിച്ചു.



   




Post a Comment

0 Comments