Latest News
Loading...

ജോലി തട്ടിപ്പിനിരയായി യുവാക്കൾ



മർച്ചന്റ് നേവിയിൽ ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ ഫീസായി ഈടാക്കിയശേഷം വാഗ്ദാനം ചെയ്ത ജോലി നല്കാതെ അന്യരാജ്യത്ത് പീഡമേ റ്റുവാങ്ങേണ്ടി വന്നതായി പരാതിയുമായി 8-ഓളം യുവാക്കൾ. സംഥാനത്തെ വിവിധ ജില്ലക്കാരായ യുവാക്കളാണ് കബളിപ്പിക്കപ്പെട്ടത്. തട്ടിപ്പിനിരയായ 2 പേർകൂടി ഇനിയും തിരിച്ചെത്താനുണ്ട്. പണം വാങ്ങി കബളിപ്പിച്ച റിക്രൂട്ട്മെന്റ് ഉടമകൾക്കെതിരെ തട്ടിപ്പിനിരയായവർ കോട്ടയം എസ്പിയ്ക്ക് പരാതി നല്കി.





പത്രപരസ്യം കണ്ടാണ് പരാതിക്കാർ വിദേശ ജോലിക്കായി 2022 ഏപ്രിലിൽ കോഴിക്കോട്ടുള്ള ഏജൻസി ഓഫിസിൽ എത്തി പണം നൽകിയത്. സർവ്വീസ് ചാർജിനത്തിൽ 3 ലക്ഷത്തി 30000 രൂപാ വീതം പരാതിക്കാരിൽ നിന്നും ഇടനിലക്കാർ വാങി. ഇതിന് പുറമെ പല ആവശ്യങ്ങളുടെ പേരിലും പരാതിക്കാരിൽ നിന്ന് വ്യത്യസ്ത തുക കൈപ്പറ്റി. ദുബായിൽ കപ്പൽ ജേലി എന്നായിരുന്നു പറഞ്ഞിരുന്നത്. ദുബായിൽ എത്തിയ പരാതിക്കാരിൽ രണ്ട് പേരെ ഇറാനിലേക് പിന്നിട് കൊണ്ടുപോയി. എന്നാൽ ധാരണ പ്രകാരമുള്ള കപ്പലിലായിരുന്നില്ല ജോലി. 


ചിലർക് സഞ്ചാരയോഗ്യമല്ലാത്ത ഷിപ്പിലും ജോലി നല്കി. കരാറുറപ്പിച്ചിരുന്ന ശമ്പളവും ലഭിച്ചില്ല. ഇട നിലക്കാരുമായി പല തവണ ബന്ധപെട്ടെങ്കിലും ഫോൺ എടുക്കുന്നില്ലെന്നും പരാതിക്കാർ പറഞ്ഞു. ഭക്ഷണവും വെള്ളവും പോലും ലഭിക്കറില്ലായിരുന്നു. ദുരിതങ്ങൾക്കൊടുവിൽ ജോലി ഉപേക്ഷിച്ച് നാട്ടിൽ എത്തുകയായിരുന്നു. ഇവർക്കൊപ്പം പോയ രണ്ട് പേർ കൂടി ഇനി നാട്ടിൽ എത്താനുണ്ട്. നിലമ്പൂർ സ്വദേശി പറമ്പത്ത് നിഷാൻ പി.ച്ച്, പത്തനംതിട്ട മയിലാടുംപാറ കുളത്താനിമണ്ണിൽ സുധീഷ് കുമാർ എന്നിവർക്കെതിരെയാണ് തട്ടിപ്പിനിരയായവർ പരാതി നൽകിയിരിക്കുനത്.

തട്ടിപ്പിന് ഇരയായ അവരുടെ പ്രതികരണം വീഡിയോ കാണാം


   




Post a Comment

0 Comments