Latest News
Loading...

ഐ.എന്‍.ടി.യു.സി. പാലായില്‍ ആഹ്ലാദപ്രകടനവും മധുരപലഹാര വിതരണവും നടത്തി



പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പില്‍ റിക്കാര്‍ഡ് ഭൂരിപക്ഷത്തില്‍ വിജയിച്ച ചാണ്ടി ഉമ്മന് അഭിവാദ്യമര്‍പ്പിച്ചുകൊണ്ടും വിജയത്തില്‍ ആഹ്ലാദം പ്രകടിപ്പിച്ചുകൊണ്ടും ളാലം പാലം ജംഗ്ഷന്‍ മുതല്‍ ജനറല്‍ ആശുപത്രി ജംഗ്ഷന്‍ വരെ ഐ.എന്‍.ടി.യു.സി. യുടെ നേതൃത്വത്തില്‍ മധുരപലഹാര വിതരണം നടത്തി. യോഗത്തില്‍ ഷോജി ഗോപി അദ്ധ്യക്ഷത വഹിച്ചു. 



.ഐ.എന്‍.ടി.യു.സി. നിയോജകമണ്ഡലം പ്രസിഡന്റ് രാജന്‍ കൊല്ലംപറമ്പില്‍ ഉദ്ഘാടനം ചെയ്തു. ആര്‍. സജീവ്, ഹരിദാസ് അടമത്തറ, ആര്‍. പ്രേംജി, സണ്ണി മുണ്ടനാട്ട്, കെ.എം. മാത്യുക്കുട്ടി, ആനി ബിജോയി തെക്കേല്‍, ലിസിക്കുട്ടി മാത്യു, രാഹുല്‍ പി.എന്‍.ആര്‍., സന്തോഷ് മണര്‍കാട്, വി.സി. പ്രിന്‍സ്, ഷാജി ആന്റണി, റെജി തലക്കുളം, കുഞ്ഞുമോന്‍ പാലയ്ക്കല്‍, ജോയിച്ചന്‍ പൊട്ടംകുളം, എന്‍. ഗോപകുമാര്‍ നെല്ലിക്കത്തൊട്ടിയില്‍, റ്റോമി ഞാറ്റുകാലക്കുന്നേല്‍, ബൈജു പി.ജെ., മനോജ് വള്ളിച്ചിറ, ഷാജി വാഴചാരി എന്നിവര്‍ പ്രസംഗിച്ചു. 




.


   




Post a Comment

0 Comments