Latest News
Loading...

CISCE സ്പോർട്സ് മീറ്റ്




 ICSE/ISE കോട്ടയം, ആലപ്പുഴ പത്തനംതിട്ട മേഖല ZONE B സ്പോർട്സ് മീറ്റ് (CISCE സ്പോർട്സ് മീറ്റ് ) പാലാ മുനിസിപ്പൽ സ്റ്റേഡിയത്തിൽ ആരംഭിച്ചു. കോട്ടയം മേഖലയിലെ 17 ICSE/ISE സ്കൂളുകളിൽ നി ന്ന് 23 ഇനങ്ങളിൽ 6 വിഭാഗങ്ങളിലായി ഏകദേശം 500 ഓളം കുട്ടികൾ മത്സരത്തിൽ പങ്കെടുക്കുന്നു.




ഫാദർ ജെയിംസ് മുല്ലശ്ശേരിയുടെ (സെക്രട്ടറി ASISC കേരള റീജിയൻ) അധ്യക്ഷതയിൽ  ചേർന്ന  പൊതു സമ്മേളനത്തിൽ കോട്ടയം ലോക്സഭാംഗം ശ്രീ. തോമസ് ചാഴിക്കാടൻ M. P സ്പോർട്സ് മീറ്റിന്റെ ഉദ്ഘാടനം  നിർവഹിച്ചു.പാലാ മുനിസിപ്പൽ ചെയർപേഴ്സൺ ജോസിൻ ബിനോ ചടങ്ങിൽ  മുഖ്യാതിഥി ആയിരിന്നു.



ആദ്യദിവസം പിന്നിടുമ്പോൾ 141 പോയിന്റുമായി പള്ളിക്കൂടം വടവാതൂർ സ്കൂൾ ഒന്നാം സ്ഥാനത്തും, 90  പോയിന്റുമായി St. Joseph Convent English Medium School, പറയൻകുളം സ്കൂൾ രണ്ടാം സ്ഥാനത്തുമാണ്. നാളത്തെ മത്സരങ്ങൾ രാവിലെ എട്ടുമണിക്ക് ആരംഭിക്കുന്നതാണ്.

അമനകര ചാവറ ഇന്റർനാഷണൽ സ്കൂൾ ആതിഥേയത്വം  അരുളുന്ന സ്പോർട്സ് മീറ്റ് നാളെ വൈകുന്നേരം അവസാനിക്കും.


   




Post a Comment

0 Comments