Latest News
Loading...

ഈരാറ്റുപേട്ട നഗരസഭ സ്വകാര്യാ ബസ് സ്റ്റാന്റ് യാത്രകാര്‍ക്ക് വീണ്ടും ഭീഷണിയാകുന്നു.



ഈരാറ്റുപേട്ട  നഗരസഭ സ്വകര്യ ബസ് സ്റ്റാന്റ്  പൊളിച്ചു നീക്കല്‍ ഇഴയുന്നു .മാസങ്ങള്‍ക് മുമ്പ് ബസ് ഉരഞ്ഞതിനെ തുടര്‍ന്ന് മുന്‍വശത്തെ ഒരു ഭാഗം റോഡിലേക്ക് ഇടിഞ്ഞു വീണിരുന്നു. ഇതേ തുടര്‍ന്നാണ്  കാലപ്പഴക്കം ചെന്ന കെട്ടിടത്തിന്റെ സിമന്റ് ഇളകിയും കമ്പി തെളിഞ്ഞു നില്‍ക്കുന്ന ഭാഗങ്ങളും ഷെയിഡുകളും ഭാഗികമായി പൊളിച്ച് നീക്കിയത്. 





അഞ്ചു ലക്ഷം രൂപ മുതല്‍ മുടക്കിയാണ് കെട്ടിടം ഭാഗികമായി പൊളിച്ചത്. എന്നാല്‍ ഫിറ്റ്‌നസ് പോലുമില്ലാത്ത കെട്ടിടം മൂന്നര ലക്ഷം രൂപ മുതല്‍ മുടക്കി വീണ്ടും പുനരുദ്ധരണം നടത്തുവാനുള്ള നഗരസഭയുടെ നടപടികള്‍ക്കെതിരെ സിപിഐഎം രംഗത്ത് വന്നിരുന്നു. 




മുകളിലത്തെ രണ്ടു നിലകളിലും പ്രവര്‍ത്തിക്കുന്ന സ്വകാര്യ സ്ഥാപനങ്ങളിലെത്തുന്ന പൊതുജനങ്ങള്‍ക്കു അപകട ഭീക്ഷണിയായി  കൈ വരികള്‍ ഉള്‍പ്പടെ പൊളിച്ചു നീക്കിയ അവസ്ഥയിലാണിപ്പോള്‍.   സ്റ്റാന്‍ഡിനുള്ളില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളുടെ ഉടമകളുടെ സമ്മര്‍ദ്ദത്തിലാണ് ബസ് സ്റ്റാന്റ് പൊളിച്ചു നീക്കുന്ന നടപടിയില്‍ നിന്നും നഗരസഭ ഭരണസമിതി പിനോട്ട് വലിയുന്നതെന്നാണ് ആക്ഷേപം.




നഗരഹൃദയത്തില്‍ പ്രവര്‍ത്തിക്കുന്ന സ്വകാര്യ ബസ്റ്റാന്‍ഡിന് നാല്‍പ്പത് വര്‍ഷത്തിലധികം പഴക്കമുണ്ട്.  കെട്ടിടത്തിന്റെ പലഭാഗങ്ങളും വര്‍ഷങ്ങളായി ചോര്‍ന്നൊലിക്കുന്ന അവസ്ഥയിലായിട്ടുണ്  വര്‍ഷങ്ങളായി അറ്റകുറ്റപ്പണി പോലും നടത്തുന്നില്ല. ബസ് കാത്തിരുന്ന യുവതിയുടെ തലയില്‍ കോണ്‍ക്രീറ്റ് അടര്‍ന്ന് വീണ് പരുക്കേറ്റ സംഭവും ഉണ്ടായതിനെ തുടര്‍ന്ന്  കോണ്‍ക്രീറ്റ് കഷണങ്ങള്‍ യാത്രക്കാരുടെ ദേഹത്തേക്ക് അടര്‍ന് വീഴാതിരിക്കുന്നതിനായി നെറ്റ് വലിച്ച് കെട്ടിയിരിക്കുകയായിരുന്നു. 

.


   




Post a Comment

0 Comments