രാജ്യത്ത് ഇനി ഒരു സംഘപരിവാർ ബിജെപി സഖ്യം ഇനി അധികാരത്തിൽ വന്നാൽ രാജ്യം വലിയ ദുരന്തത്തിലേക്കായിരിക്കും പോവുകയെന്ന് സിപിഐ ജില്ല സെക്രട്ടറി അഡ്വ വി ബി ബിനു അഭിപ്രായപ്പെട്ടു. സിപിഐ കരൂർ ലോക്കൽ കമ്മറ്റിയുടെ നേതൃത്വത്തിൽ നടന്ന കാൽ നട ജാഥയുടെ സമാപനം വലവൂരിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഭരണത്തിന്റെ ശ്രീകോവിൽ എന്ന് നമ്മൾ കരുതുന്ന പാർലമെന്റിന്റെ പുതിയ മന്ദിരത്തിന്റെ ഉദ്ഘടന വേളയിൽ ഇന്ത്യയുടെ പ്രഥമ പൗരനായ പ്രസിഡന്റിനെ ഒഴിവാക്കി ഹിന്ദു പുരോഹിതരെ അവരോധിച്ച ബിജെപി സർക്കാർ ആരോടാപ്പമാണ് എന്ന് തെളിയിച്ചിരിക്കുന്നു.
ഇത് ഇന്ത്യയിലെ മുഴുവൻ ജനങ്ങളെയും അപമാനിക്കുകയാണ് ബിജെപി ചെയ്തതെന്ന് ബിനു പറഞ്ഞു. കെ ജി പ്രകാശ് അധ്യക്ഷത വഹിച്ചു. ബാബു കെ ജോർജ്, പി കെ ഷാജകുമാർ അനു ബാബു തോമസ്, അഡ്വ പി ആർ തങ്കച്ചൻ, എം റ്റി സജി കെ ബി അജേഷ്, ശ്യാമള ചന്ദ്രൻ, എം കെ ഭാസ്കരൻ, കെ ബി സന്തോഷ്,അജി വട്ടകുന്നേൽ,ഇ ജി മോഹൻ ദാസ്, എന്നിവർ പ്രസംഗിച്ചു
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments