Latest News
Loading...

സ്വകാര്യ ബസ് ഡ്രൈവർക്ക് അപകടത്തിൽ പരിക്ക്


രാവിലത്തെ ട്രിപ്പിനായി ബസ് എടുക്കാൻ പോയ ഡ്രൈവറുടെ ബൈക്കിൽ കാറിടിച്ച് കയറി. പൂഞ്ഞാർ അടിവാരം റോഡിൽ പെരിങ്ങളം കുടമുരുട്ടിയ്ക്ക് സമീപം അട്ടിക്കൽ വളവിലാണ് ഇന്ന് പുലർച്ചെ അപകടം ഉണ്ടായത്. വാഴയിൽ ബസ്സിന്റെ ഡ്രൈവർ പൂഞ്ഞാർ പനച്ചികപ്പാറ സ്വദേശി വി.എം വിനു (47) നാണ്  അപകടത്തിൽ പരിക്കേറ്റത്. 



അടിവാരം ഭാഗത്തുനിന്നും വന്ന കാർ അട്ടിക്കലിൽ വളവ് തിരിയുന്നതിനിടെ എതിരെ വന്ന ബൈക്കിൽ ഇടിക്കുകയായിരുന്നു. സംരക്ഷണ ഭിത്തിയിലേയ്ക്ക് കാർ ബൈക്ക് ഇടിച്ചു കയറ്റി. കാറിന്റെ എയർബാഗ് പ്രവർത്തിച്ചതിനാൽ കാറോടിച്ചിരുന്ന അടിവാരം സ്വദേശി പരിക്കേൽക്കാതെ രക്ഷപ്പെട്ടു. 



സംരക്ഷണഭിത്തിക്കും കാറിനുമിടയിൽപ്പെട്ട് ബൈക്ക് പൂർണ്ണമായും തകർന്നു . പരിക്കേറ്റ സ്വകാര്യ ബസ് ഡ്രൈവറെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ




   




Post a Comment

0 Comments