Latest News
Loading...

ആരോപണങ്ങൾ അടിസ്ഥാന രഹിതമാണെന്ന് യുഡിഎഫ്



ഭരണങ്ങാനം സർവീസ് സഹകരണ ബാങ്കിനെ തിരെ  ഉന്നയിക്കുന്ന ആരോപണങ്ങൾ അടിസ്ഥാന രഹിതമാണെന്ന് യുഡിഎഫ് മണ്ഡലം ചെയർമാൻ ടോമി ഫ്രാൻസിസ് പൊരിയത്ത് പറഞ്ഞു.  നിയമാനുസൃതം തെരഞ്ഞെടുക്കപ്പെട്ട 13 അംഗങ്ങൾ ആണുള്ളത് അതിൽ ഒരംഗം മരണപ്പെട്ടു. 



ബാക്കി 12 അംഗങ്ങൾ യാതൊരു എതിർപ്പും ഇല്ലാതെ പുതിയ അംഗങ്ങളെ ചേർക്കുവാൻ തീരുമാനമെടുത്തത് അതിനുശേഷം ദിവസങ്ങൾ കഴിഞ്ഞാണ് മൂന്ന് അംഗങ്ങൾ പുതിയ ആശയവുമായി രംഗത്തെത്തിയത് അവരുടെ പരാതിയുടെ അടിസ്ഥാനത്തിൽ പല അസിസ്റ്റന്റ് രജിസ്റ്റർ ഭരണസമിതി അംഗങ്ങളുടെ ഹിയറിങ് നടത്തുകയും ചെയ്തതാണ് യുഡിഎഫിലെ 9 അംഗങ്ങൾ ഹാജരായി വസ്തുതാപരമായ തെളിവുകൾ നൽകിയതാണ് .


തെരഞ്ഞെടുപ്പ് എടുത്തപ്പോൾ പരാജയഭീതി പൂണ്ട ഇടതുപക്ഷവും മാണി ഗ്രൂപ്പ് ബാങ്കിനെ തകർക്കുന്ന പ്രവർത്തനങ്ങളിൽ നിന്ന് പിന്തിരിയണമെന്നും സത്യങ്ങൾ ജനത്തിന് ബോധ്യപ്പെട്ടു എന്നും അല്ലാത്തപക്ഷം ശക്തമായ പ്രചരണം നടത്തി അവരുടെ കള്ളത്തരം വെളിവാക്കുമെന്നും യുഡിഎഫ് മണ്ഡലം ചെയർമാൻ ടോമി ഫ്രാൻസിസ് പൊരിയത്ത് പറഞ്ഞു



   




Post a Comment

0 Comments