സ്റ്റൂഡന്റ്സ് പൂന്തേൻ കോളനി & സ്റ്റുഡന്റ്സ് ഹണി പ്രവർത്തനം ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീകല ആർ ഉത്ഘാടനം ചെയ്തു. സ്റ്റുഡന്റ്സ് ഹണി അമ്പാസിഡർ മിഷേൽ എലിസബത്ത് ജോസ് പരിശീലനം നയിച്ചു. പ്രോഗ്രാം മെന്റർ ജോസ് ലൂയീസ് വിഷയാവതരണം നടത്തി. പൂന്തേൻ സംഘം പ്രസിഡന്റ് രഘുനാഥൻ അമ്പഴത്തിനാക്കുന്നേൽ അദ്ധ്യക്ഷത വഹിച്ചു. അഡ്വ. ഇ. എസ്. കണ്ണൻ, സെബാസ്ററ്യൻ മാമല, ആൻസി ഈന്തുംപ്ലാക്കൽ, റ്റോം ഒട്ടലാങ്കൽ, ബിനു ജോൺസൺ, റ്റോണി പുതിയാപറമ്പിൽ, ബിജു പൂണ്ടിക്കുളം എന്നിവർ നേതൃത്വം നൽകി.
സെന്റ് ജോസഫ്സ് യുപി. സ്കൂൾ കുന്നോന്നി, സെന്റ് ആന്റണീസ് ഹയർ സെക്കന്ററി സ്കൂൾ പൂഞ്ഞാർ, സെന്റ് ആന്റണീസ് ഹൈസ്കൂൾ പൂഞ്ഞാർ, എസ്.എം.വി. ഹയർ സെക്കന്ററി സ്കൂൾ പൂഞ്ഞാർ, സെന്റ് ജോസഫ്സ് യു.പി.സ്കൂൾ മണിയംകുന്ന്, സെന്റ് മരിയ ഗൊരേത്തി ഹൈസ്കൂൾ ചേന്നാട്, സെന്റ് ജോർജ് കോളേജ് അരുവിത്തുറ, സെന്റ് ജോസഫ്സ് യു.പി.സ്കൂൾ മലയിഞ്ചിപ്പാറ എന്നീ സ്കൂളുകളാണ് പങ്കെടുത്തത്. സെന്റ് ആന്റണീസ് ഹയർ സെക്കൻഡറി സ്കൂളിന് ആദ്യ പൂന്തേൻ കോളനി ശ്രീകല ആർ കൈമാറി. പൂന്തേൻ സംഘാംഗമായ നോബിൾ മടിയ്ക്കാങ്കലാണ് സ്റ്റുഡന്റ്സ് പൂന്തേൻ കോളനികൾ 10 സ്കൂളുകൾക്കുവേണ്ടി സൗജന്യമായി കൈമാറുന്നത്. ക്ലൈമറ്റ് ആക്ഷൻ ഗ്രൂപ്പുകളും പ്രവർത്തനത്തിൽ പങ്കാളികളാണ്.
0 Comments