Latest News
Loading...

ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു



പാലാ സെന്റ് തോമസ് കോളേജ് നാഷണൽ സർവ്വീസ് സ്കീമിന്റേയും, ആന്റി നാർക്കോട്ടിക്സ് ക്ലബിന്റേയും, കാരിത്താസ് ഇൻഡ്യയുടേയും, കേരളാ സോഷ്യൽ സർവ്വീസ് ഫോറത്തിന്റേയും, പാലാ സോഷ്യൽ വെൽഫെയർ സൊസൈറ്റിയുടേയും സംയുക്താഭിമുഖ്യത്തിൽ " സജീവം " എന്ന പേരിൽ  ലഹരി വിരുദ്ധ ബോധവൽക്കരണ സെമിനാർ സംഘടിപ്പിച്ചു. 


കേരളാ കാത്തലിക്ക് ബിഷപ്സ് കോൺഫറൻസിന്റെ നിർദ്ദേശപ്രകാരം February 2023 ന് തുടങ്ങിയ സജീവം ക്യാമ്പെയിന്റെ ഭാഗമായി സംഘടിപ്പിച്ച പതിനെട്ടാമത്തെ ക്ലാസ്സാണ്  1-8 - 2023 രാവിലെ 10.30 മുതൽ 12.30 വരെ കോളേജ് അഡിറ്റോറിയത്തിൽ വച്ച് നടന്നത്.  ചടങ്ങിൽ കോളേജിലെ എല്ലാ ഒന്നാം വർഷ ബിരുദ വിദ്യാത്ഥികൾക്കുമായി കോട്ടയം എക്സൈസ് സ്പെഷ്യൽ സ്ക്വാഡ് ഇൻസ്പെക്ടർ ശ്രീ. അൽഫോൻസ് ജേക്കബ്  യുവാക്കളിലെ ലഹരിയുപയോഗത്തെക്കുറിച്ചും, അതിന്റെ വിവിധ ദൂഷ്യ വശങ്ങളേക്കുറിച്ചും ക്ലാസ്സ് നയിച്ചു..






കോളേജ് പ്രിൻസിപ്പൽ പ്രൊഫ. ഡോ. ജയിംസ് ജോൺ അധ്യക്ഷത വഹിച്ച യോഗം പാലാ സോഷ്യൽ വെൽഫെയർ സൊസൈറ്റി സെക്രട്ടറി ഫാ. ബർക്കു മാൻസ് കുന്നുംപുറം ഉദ്ഘാടനം ചെയ്തു. കോളേജ് വൈസ് പ്രിൻസിപ്പൽ ഡോ. ഡേവിസ് സേവ്യർ, സോഷ്യൽ വെൽഫെയർ സൊസൈറ്റി പബ്ലിക് റിലേഷൻസ് ഓഫീസർ ശ്രീ. ഡാന്റിസ് കുനാനിക്കൽ , കോളേജ് ആന്റി നാർക്കോടിക് സ് ക്ലബ്ബ് കോർഡിനേറ്റർ ഡോ. സോജൻ പുല്ലാട്ട് എന്നിവർ പ്രസംഗിച്ചു. സോഷ്യൽ വെൽഫെയർ സൊസൈറ്റി പ്രോജക്റ്റ് ഓഫീസർ ശ്രീമതി. മെർളി ജയിംസ് വിദ്യാത്ഥികൾക്ക് ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ലഹരി വിരുദ്ധ സന്ദേശം സമൂഹത്തിലേയ്ക്ക് എത്തിക്കുന്നതിൽ "സജീവം ക്യാമ്പെയ്ൻ " മുഖ്യ പങ്കു വഹിക്കുന്നുണ്ടെന്ന് പ്രോഗ്രാം ഓഫീസേഴ്സ് അയ ഡോ. ജയേഷ് ആന്റണിയും, പ്രൊഫ. റോബേഴ്സ് തോമസും അറിയിച്ചു.


🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ


വാർത്തകളും പരസ്യങ്ങളും 
നൽകാൻ  
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക


Post a Comment

0 Comments