Latest News
Loading...

സ്റ്റുഡൻറ് പോലീസ് കേഡറ്റ് ദിനാഘോഷം സംഘടിപ്പിച്ചു.


ഈരാറ്റുപേട്ട  മുസ്ലിം ഗേൾസ് ഹയർസെക്കൻഡറി സ്കൂളിൽ സ്റ്റുഡൻറ് പോലീസ് കേഡറ്റ് ദിനാചരണത്തിന്റെ ഭാഗമായി ഓഗസ്റ്റ് രണ്ടിന് എസ്.പി.സി യൂണിറ്റിന്റെ നേതൃത്വത്തിൽ  സെർമോണിയൽ പരേഡ് നടത്തി. ഈരാറ്റുപേട്ട പോലീസ് SHO ബാബു സെബാസ്റ്റ്യൻ സല്യൂട്ട് സ്വീകരിച്ചു.

.തുടർന്ന് സീനിയർ കേഡറ്റുകളുടെ വിവിധ കലാപരിപാടികൾ അരങ്ങേറി, സ്കൂൾ ഹെഡ്മിസ്ട്രസ് എംപി ലീന പരിപാടിയുടെ ഉദ്ഘാടനം നിർവഹിച്ചു.
കരുണ അഭയകേന്ദ്രത്തിലെ അന്തേവാസികൾക്ക് ഒരു നേരത്തെ ഭക്ഷണം നൽകുന്ന പദ്ധതിയുടെ പ്രഖ്യാപനം മാനേജ്മെൻറ് കമ്മിറ്റിയംഗം എം എഫ് അബ്ദുൽ ഖാദർ സാർ നിർവഹിച്ചു. 


കമ്മ്യൂണിറ്റി പോലീസ് ഓഫീസർ റമീസ് പി എസ്, ഡ്രിൽ ഇൻസ്ട്രെക്ടർ ശരത് കൃഷ്ണദേവ്, അധ്യാപകരായ അൻസാർ എം അലി, ഐഷാ സിയാദ് എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.

🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ


വാർത്തകളും പരസ്യങ്ങളും 
നൽകാൻ  
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക


Post a Comment

0 Comments