അരുവിത്തുറ സെന്റ് ജോർജസ്സ് കോളേജിൽ വിപുലമായ ഓണാഘോഷം സംഘടിപ്പിച്ചു. ആഘോഷങ്ങളുടെ ഉദ്ഘാടനം കോളേജ് പ്രിൻസിപ്പൽ പ്രൊഫ. ഡോ സിബി ജോസഫ് നിർവഹിച്ചു.
ചടങ്ങിൽ കോളേജ് ബർസാർ റവ.ഫാ ബിജു കുന്നക്കാട്ട്, വൈസ് പ്രിൻസിപ്പൽ ഡോ ജീലു ആനി ജോൺ പ്രോഗ്രാം കോർഡിനേറ്റർ ഡോ ഷൈനി ജോസ് തുടങ്ങിയവർ സംസാരിച്ചു.
അത്ത പൂക്കള മത്സരത്തോടെയാണ് ഓണഘോഷങ്ങൾ ആരംഭിച്ചത് തുടർന്ന് മെഗാ തിരുവാതിരയും വർണ്ണശബളമായി ഘോഷയാത്രയും നടന്നു. മവേലിയും കിങ്കരൻമാരും , പുലികളും വേട്ടക്കാരും , ചെണ്ടമേളവും നാസിക്ക് ധോലും ഘോഷയാത്രയുടെ ഭാഗമായിരുന്നു.
0 Comments