Latest News
Loading...

ഉമ്മന്‍ചാണ്ടിയെകുറിച്ച് കവിത എഴുതി മൂന്നിലവ് സ്വദേശി




മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ മരണത്തെ തുടര്‍ന്ന നടന്ന വിലപായാത്രയെ കുറിച്ച് കവിത എഴുതി മൂന്നിലവ് ഇരുമാപ്ര സ്വദേശി റോബിന്‍. കവിത പൂര്‍ത്തീകരിച്ച് ഉമ്മന്‍ചാണ്ടിയുടെ മകന്‍ ചാണ്ടി ഉമ്മന്റെ കൈയ്യില്‍ സമര്‍പ്പിക്കണം എന്ന് ആയിരുന്നു ആഗ്രഹം. എങ്കിലും അദ്ദേഹത്തിന്റെ തിരക്ക് മൂലം  അതിന് സാധിച്ചില്ല.



41- ആം ചരമദിനത്തിന് മുമ്പ് ചാണ്ടി ഉമ്മനെക്കൊണ്ട് പ്രകാശനം ചെയ്യിപ്പിക്കണം എന്നായിരുന്നു ആഗ്രഹം. അത് നടക്കാതെ വന്നതോടെയാണ് സോഷ്യല്‍ മീഡിയയില്‍ ഷെയര്‍ ചെയ്തത് എന്ന് റോബിന്‍ ഇരുമാപ്ര പറഞ്ഞു. 




 ഉമ്മന്‍ചാണ്ടി മരിച്ചു എന്ന ആദ്യ വാര്‍ത്ത കേട്ടപ്പോള്‍ മുതല്‍ തെരുവീഥിയിലൂടെയുള്ള അദ്ദേഹത്തിന്റെ ചേതനയറ്റ ശരീരവുമായുളള വിലാപയാത്ര മുതല്‍ ഈ കവിതയിലൂടെ പറയുന്നത് ജനലക്ഷങ്ങളുടെ വേദനയാണ്. ഈ കവിതയുടെ പേര് തന്നെ ഒ.സി.യുടെ വിലാപയാത്ര എന്നാണ്. ഇത് പിന്നീട് പാടി ഓഡിയോ ആയി വീണ്ടും ഇറക്കണമെന്നാണ്  ആഗ്രഹം എന്നും റോബിന്‍ പറഞ്ഞു.


.


.

.


   




Post a Comment

0 Comments