പൂഞ്ഞാര്‍ - കുന്നോന്നി റോഡില്‍ കടലാടിമറ്റത്തിനും കമ്പനി ജംഗ്ഷനും മധ്യേ റോഡിന് കുറുകെ 5 ഇഞ്ചോളം ആഴമുള്ള ഗര്‍ത്തം രൂപപ്പെട്ടിരിക്കുന്നു. തന്‍മൂലം ചെറുവാഹനങ്ങളുടെ സഞ്ചാരത്തിന് ബുദ്ധിമുട്ടനുഭവപ്പെടുകയാണ്.
വാഹനങ്ങള്‍ ഈ കുഴിയില്‍ വീണ് കേടുപാടുകള്‍ സംഭവിക്കുന്നത് നിത്യസംഭവമായി മാറുന്നു. മഴയുള്ളപ്പോള്‍ വെള്ളം നിറഞ്ഞ് യാത്രക്കാരുടെ ശ്രദ്ധയില്‍ ഈ ഗര്‍ത്തം പെടാറുമില്ല. പരിചയമില്ലാത്തവര്‍ വരുമ്പോഴാണ് കൂടുതല്‍ അപകടസാധ്യത.
ഈ ഭാഗത്ത് ഉറവപ്പൊട്ടിയൊഴുകുന്നതാണ് ടാറിംഗ് ഇളകി ഗര്‍ത്തം രൂപപ്പെടാന്‍ കാരണം. ആയതിനാല്‍ ഈ ഭാഗം കോണ്‍ക്രീറ്റ് ഇന്റര്‍ലോക്ക് വിരിക്കുന്നതാണ് ശാശ്വത പരിഹാരം.
ഇന്റര്‍ലോക്ക് ഒരു മാസത്തിനുള്ളില്‍ ചെയ്യുമെന്നാണ് ജനമൈത്രി റെസിഡന്‍സ് കൗണ്‍സില്‍ ഭാരവാഹികളോട് പൊതുമരാമത്ത് വിഭാഗം പറഞ്ഞിരിക്കുന്നത്. എന്നാല്‍ അതിനുള്ളില്‍ത്തന്നെ കൂടുതല്‍ അപകടസാധ്യത ഉണ്ടാവാതിരിക്കാന്‍ താല്ക്കാലികമായി കുഴിയടയ്ക്കണമെന്ന് റെസിഡന്‍സ് കൗണ്‍സില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
0 Comments