സംസ്ഥാനത്ത് ദിവസങ്ങളായി തുടരുന്ന കടുത്ത ചൂടിന് ശമനമേകി പലയിടത്തും മഴ പെയ്തു . താലൂക്കിന്റെ വിവിധ ഭാഗങ്ങളിലും മഴ ലഭിച്ചു. കഴിഞ്ഞ രാത്രി 10 മണിയോടെ ആരംഭിച്ച ചെറിയ തോതിലുള്ള മഴ ഏറിയും കുറഞ്ഞും തുടരുന്നുണ്ട്.
സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ഒറ്റപ്പെട്ട ശക്തമായ മഴ ലഭിക്കുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം നൽകുന്ന മുന്നറിയിപ്പ്. ആലപ്പുഴ എറണാകുളം ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
മഴയുടെ അളവിൽ ഗണ്യമായ കുറവ് അനുഭവപ്പെട്ട ആഗസ്റ്റ് മാസത്തിൽ വേനലിനെ വെല്ലുന്ന ചൂടാണ് അനുഭവപ്പെട്ടത്. മീനച്ചിലാറ്റിൽ അടക്കം ജലനിരപ്പ് വളരെയേറെ താഴുകയും ജലസ്രോതസ്സുകൾ വരണ്ടു തുടങ്ങുകയും ചെയ്തിരുന്നു. കാലാവസ്ഥയിലെ മാറ്റം കാർഷികവിളകളെയും സാരമായി ബാധിച്ചു.
0 Comments