Latest News
Loading...

ജിവനക്കാരനെ മർദിച്ചുവെന്നത് വാസ്തവ വിരുദ്ധം. ഷാജു തുരുത്തൻ.




നഗരസഭയിലെ ക്ലീൻ സിറ്റി മാനേജരെ മർദ്ദിച്ചുവെന്ന വാർത്ത അടിസ്ഥാന രഹിതമാണന്നും കൗൺസിൽ തീരുമാനം ഒരു മാസമായിട്ടും സാങ്കേതിക കാരണങ്ങൾ പറഞ്ഞ് നടപ്പാക്കാൻ വിസമ്മതിച്ച നഗരസഭ ആരോഗ്യ വകുപ്പ് മേധാവിയോട്  അദ്ദേഹത്തിൻ്റെ സീറ്റിൽ ചെന്ന് കർശന നിർദ്ദേശം നൽകുകയാണ് ഉണ്ടായതെന്നും തുടർന്ന് ഓഫിസ് വിട്ട് നഗരസഭയുടെ പടികൾ ഇറങ്ങി പോയപ്പോൾ അദ്ദേഹം പുറകെ വന്ന് ഓഫിസിൻ്റെ പുറത്ത് വച്ച് പ്രകോപനം സൃഷ്ടിക്കുകയാണ് ഉണ്ടായതെന്നും ഇതിന് ദൃക്സാക്ഷികൾ ഉണ്ടെന്നും ആരോഗ്യ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ ഷാജു തുരുത്തൻ പറഞ്ഞു.  നഗരസഭയിൽ മറ്റ് നഗരസഭകള അപേഷിച്ച് ഹെൽത്ത് വിഭാഗത്തിൽ ധാരാളം ഹെൽത്ത് ഇൻസ്പക്ടർമാരും ജീവനക്കാരും ഉണ്ട്. എന്നാൽ ഈ മേൽ ഉദ്യേഗസ്ഥൻ്റ  താല്പര്യമില്ലായ്മയും അലംഭാവവും നിമിത്തം പല കാര്യങ്ങളും സമയത്ത് നടക്കുന്നില്ല. കൗൺസിലർമാരിൽ നിന്നും പൊതുജനഞളിൽ നിന്നും നിരവധി പരാതികൾ ലഭിച്ചിട്ടുണ്ട്. 


.കൗൺസിലർമാരുടെ വാർഡുകളിൽ പുല്ലുവെട്ടി യന്ത്രം കേടാണെന്ന് കാരണം പറഞ്ഞ് കാട് വെട്ടിതെളിക്കാൻ സാധിക്കുന്നില്ല.എന്നാൽ
നന്നാക്കാൻ തീരുമാനം എടുത്ത് നൽകി മാസങ്ങളായിട്ടും ഈ ഉദ്യേഗസ്ഥൻ അത് നടപ്പിലാക്കാതെ ഫയൽവച്ച് താമസിപ്പിച്ചതിനെ ഹെൽത്ത് സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ എന്ന നിലയിൽ ചോദ്യം ചെയ്തതാണ് ഉദ്യേഗസ്ഥനെ പ്രകോപിപ്പിക്കാനുള്ള കാരണം.ഇനി എന്തെങ്കിലും മോശം പെരുമാറ്റം തൻ്റെ ഭാഗത്ത് ഉണ്ടായാൽ അത് മേൽ അധികാരികളായ ചെയർപേഴ്സണോടോ, സെക്രട്ടറിയോടോ പരാതി പറയുന്നതിന് പകരം പുറകെ ഓഫിസിന് പുറത്ത് വന്ന് പോർ വിളി നടത്തി പ്രകോപനം സൃഷ്ടിച്ച് മർദ്ദന കഥ സൃഷ്ടിച്ചത് ന്യായികരിക്കത്തക്കതാണോയെന്ന് ഷാജു തുരുത്തൻ ചോദിക്കുന്നു.   
      


.കൗൺസിലർമാർ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ എന്ന നിലയിൽ ശുചീകരണ കാര്യങ്ങൾ ചോദി ക്കുമ്പോൾ അതിന് മറുപടി നൽകേണ്ടതും ബന്ധപ്പെട്ടവരെ കൊണ്ട് ചെയ്യിക്കണ്ടത് എൻ്റെ കടമയാണന്നും അത് തുടർന്നും നിർവ്വഹിക്കുമെന്നും ഷാജു തുരുത്തൻ പറഞ്ഞു.ഇതിനെതിരെ കള്ള കേസ് കൊടുത്താൽ നിയമപരമായി തന്നെ നേരിടുമെന്നും അദ്ദേഹം പറഞ്ഞു. പ്രതിപക്ഷം ഇതിൽ രാഷ്ട്രിയം കൂട്ടി കലർത്തുമ്പോൾ പൊതുജനങ്ങളോട് ഉള്ള വെല്ലുവിളിയായി മാത്രമെ കാണുന്നുള്ളൂവെന്നും അദ്ദേഹം പറഞ്ഞു.
നഗരസഭാ ഓഫീസിൽ നിന്ന് ഇറങ്ങിയ തന്നെ പിന്നാലെ വന്ന് കൈയ്യേറ്റത്തിന് ശ്രമിച്ച ജീവനക്കാരനെ തിരെ പോലീസിൽ പരാതി നൽകിയിട്ടുണ്ട്.

🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ


വാർത്തകളും പരസ്യങ്ങളും 
നൽകാൻ  
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക


Post a Comment

0 Comments