Latest News
Loading...

പാലാ മുനിസിപ്പാലിറ്റി സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു



പാലാ മുനിസിപ്പാലിറ്റിയുടെ നേതൃത്വത്തിൽ വിപുലമായ പരിപാടികളോടെ സ്വാതന്ത്ര്യത്തിന്റെ  വാർഷികം ആഘോഷിച്ചു. ചെയർപേഴ്സൺ ജോസിൻ ബിനോ      ദേശീയ പതാക  ഉയർത്തി.ഇന്ത്യയുടെ സ്വാതന്ത്ര്യത്തിനായുള്ള യാത്രയിൽ അന്തരിച്ചവർക്ക് ആദരാഞ്ജലികളും അർപ്പിച്ച് സംസാരിച്ചു. പാലാ നഗരസഭയി ൽ നടന്ന ചടങ്ങിൽ പരിസ്ഥിതി പ്രവർത്തകൻ രാജു. ഡി. കൃഷ്ണപുരം സ്വാതന്ത്ര്യ ദിന സന്ദേശം നൽകി. ചെയർപേഴ്സൺ ജോസിൻ ബിനോ  വൃക്ഷ തൈ നട്ടു. പരിപാടിയിൽ വൈസ് ചെയർപേഴ്സൺ സിജി പ്രസാദ്. സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻമാർ മറ്റ് വാർഡ് കൗൺസിലർമാർ. നഗരസഭ ജീവനക്കാർ. സാമൂഹിക സംസ്കാരിക രംഗത്തെ പ്രമുഖരും ചടങ്ങിൽ പങ്കെടുത്തു.



.



   




Post a Comment

0 Comments