Latest News
Loading...

തലനാട് പഞ്ചായത്തില്‍ കല്ല് ഉരുണ്ട് നാശനഷ്ടം ഉണ്ടായവര്‍ക്ക് അടിയന്തിരസഹായം ലഭ്യമാക്കണം : കേരളാ കോണ്‍ഗ്രസ് (എം)



തലനാട് പഞ്ചായത്തിലെ ചോന മലയില്‍ കല്ല് ഉരുണ്ട് നാശനഷ്ടം ഉണ്ടായ വര്‍ക്ക് അടിയന്തിര സാമ്പത്തികസഹായവും അപകടം ഉണ്ടായ ഭാഗത്ത് താമസ്സിക്കുന്നവര്‍ക്ക് സ്ഥലവും വീടും സര്‍ക്കാര്‍ നല്‍കണമെന്നും താഴേക്ക് പതിക്കാറായിരിക്കുന്ന കല്ലുകള്‍ ഉടന്‍ പൊട്ടിച്ച് നീക്കി അപകടം ഒഴിവാക്കണമെന്നും തകര്‍ന്ന റോഡ് നന്നാക്കണമെന്നും ആവശ്യപ്പെട്ട് കേരളാ കോണ്‍ഗ്രസ് (എം) തലനാട് മണ്ഡലം കമ്മറ്റി ജോസ് കെ മാണി എം പി വഴി റവന്യു വകുപ്പ് മന്ത്രിക്ക് നിവേദനം നല്‍കി. 

മണ്ഡലം പ്രസിഡന്റ് സലീം യാക്കിരി, ജോണി ആലാനി, വല്‍സമ്മ ഗോപിനാഥ് എന്നിവരുടെ നേത്യത്വത്തിലാണ്നിവേദനംനല്‍കിയത്.


.


.

🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ


വാർത്തകളും പരസ്യങ്ങളും 
നൽകാൻ  
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക


Post a Comment

0 Comments