Latest News
Loading...

ജമന്തിപൂ കൃഷിയുമായി നഗരസഭാ സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർമാൻ മായ പ്രദീപ്



തിരുവോണത്തിനെ വരവേല്‍ക്കാന്‍ ജമന്തിപൂ കൃഷിയുമായി പാലാ  നഗരസഭാ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ മായ പ്രദീപ്. പാലാ നഗരസഭയില്‍ മാതൃകയായി 25-ാം വാര്‍ഡ് കൗണ്‍സിലര്‍ മായാ പ്രദീപിന്റെ നേത്യത്തില്‍ സ്വന്തം വീടു മുറ്റത്ത് CDS ഭാരവാഹികളും സുഹൃത്തുക്കളുമായ മിനി രവിയുടെയും രന്‍ജു റോയിയുടെയും പങ്കാളിത്തത്തത്തോടെ ജമന്തിപൂവ് കൃഷി അരംഭിക്കുകയും പരിപാലിക്കുകയും ചെയ്യുന്നു.



ഈ മാനോഹാരിത നല്‍കുന്ന സന്തോഷവും സംതൃപ്തിക്കും ഉപരി ഇതില്‍ നിന്ന് ചെറിയ വരുമാനവും ലഭിക്കന്നുവെന്നതാണ് ഇതിന്റെ പ്രത്യേകത. ഈ ഓണകാലത്ത് തന്നെ ഇതിന്റെ വിളവ് എടുക്കാന്‍ സാധിക്കുന്നുവെന്നത് ഇവര്‍ക്ക് ഇരട്ടി മധുരം നല്‍കുന്നു. ഒരു തൈയ്ക്ക് 5 രുപ നിരക്കില്‍ 500 തൈകള്‍  വാങ്ങിയാണ് ഈ കൃഷി അരംഭിച്ചത്. ഓണത്തോടനുബധിച്ച് ധാരാളം ആവശ്യകാര്‍ ഉണ്ടന്നും വിപണി വിലയിലും താഴ്ത്തി നല്‍കാനാണ് ഉദ്ദേശിക്കുന്നതെന്നും മായാപ്രദീപും മിനി രവിയും രന്‍ജു റോയിയും പറയുന്നു. 




ഈ വിളവെടുപ്പ് ഉല്‍ഘാടനം ചെയ്യുന്നതിനും ഈ മാതൃകാ പൂകൃഷി സന്ദര്‍ശിക്കുന്നതിനുമായി ചെയര്‍പേഴ്‌സണ്‍  ജോസിന്‍ ബിനോയും കൗണ്‍സിലേഴ്‌സും CDS പ്രസിഡന്റ് കലയും എത്തിയിരുന്നു.



.



   




Post a Comment

0 Comments