Latest News
Loading...

സ്കൂൾ പ്രൊഡക്ഷൻ സെന്റർ ഉദ്ഘാടനം ചെയ്തു.



വിദ്യാർത്ഥികൾ പഠനത്തോടൊപ്പം തൊഴിൽ നൈപുണ്യവും നേടുമ്പോൾ മാത്രമേ വിദ്യാഭ്യാസം അർത്ഥപൂർണമാവുകയുള്ളൂവെന്നും നൈപുണ്യവികസനത്തിന് കൂടുതൽ ശ്രദ്ധ നൽകണമെന്നും സെബാസ്‌റ്റ്യൻ കുളത്തുങ്കൽ എം.എൽ. എ പറഞ്ഞു. ഈ രാറ്റുപേട്ട മുസ്‌ലീം ഗേൾസ് ഹയർ സെക്കന്ററി സ്കൂളിൽ സംസ്ഥാന സർക്കാർ അനുവദിച്ച പ്രവ്യത്തി പരിചയ ഉത്പന്ന നിർമ്മാണ വിപണന കേന്ദ്രം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. 


മന്ദാരം എന്ന് പേര് നൽകിയിരിക്കുന്ന നിർമ്മാണ യൂണിറ്റിൽ ഫ്ളോർ ക്ലീനർ, ഡിഷ് വാഷ് , ഹാന്റ് വാഷ് തുടങ്ങിയവയാണ് ആദ്യമായി നിർമ്മിക്കുന്നത്. തുടർന്ന് കുട, പേപ്പർ ബാഗുകൾ, നോട്ട്ബുക്ക് തുടങ്ങി നിരവധി ആവശ്യവസ്തുക്കൾ നിർമ്മിക്കാനാണ് പദ്ധതിയിട്ടിരിക്കുന്നത്. സ്കൂൾ മാനേജർ പ്രൊഫ.എം.കെ ഫരീദ്, നഗരസഭാദ്ധ്യക്ഷ സുഹു റ അബ്ദുൽ ഖാദർ , കൗൺസിലർ പി.എം അബ്ദുൽ ഖാദർ, പി.റ്റി.എ പ്രസിഡന്റ് ബൽ ക്കീസ് നവാസ്, പ്രിൻസിപ്പാൾ ഫൗസിയാബീവി, ഹെഡ്മിസ്ട്രസ് എം.പി ലീന, എം.എഫ് അബ്ദുൽ ഖാദർ, പ്രീതാ മോഹൻ മുഹമ്മദ് ലൈസൽ, ജീനാ ജയിംസ്, ജ്യോതി. പി.നായർ , അനു എന്നിവർ പങ്കെടുത്തു.



   




Post a Comment

0 Comments