Latest News
Loading...

ചോലത്തടത്ത് പുലിയെ കണ്ടതായി പ്രചാരണം



പൂഞ്ഞാര്‍ തെക്കേക്കര ചോലത്തടം  അണുങ്ങുംപടിയില്‍ പുലിയെയും കുഞ്ഞിനെയും കണ്ടതായി വ്യാപക പ്രചാരണം. എസ്റ്റേറ്റ് മേഖല കൂടിയായ ഇവിടെ റബര്‍ വെട്ടാനെത്തിയ തൊഴിലാളിയാണ് പുലിയെ കണ്ടതായി പറഞ്ഞത്. അതേസമയം ഇത് പുലിയല്ലെന്ന് ഫോറസ്റ്റ് അധികൃതര്‍ വ്യക്തമാക്കി. 



കുറ്റിക്കാടുകള്‍ നിറഞ്ഞ പ്രദേശത്ത് പുലിയാണെന്ന തരത്തില്‍ ഇത് വലിയ തോതില്‍ വാര്‍ത്ത പ്രചരിച്ചിരുന്നു. സ്ഥലത്തെത്തിയ എരുമേലിയില്‍ നിന്നുള്ള ഫോറസ്റ്റ് അധികൃതര്‍ പുലിയുടേതിന് സമാനമായ രൂപമുള്ള ലെപ്പോര്‍ഡ് ക്യാറ്റ് ആണിതെന്ന് തിരിച്ചറിഞ്ഞു. ചിത്രത്തില്‍ കാണിച്ച ലെപ്പേര്‍ഡ് ക്യാറ്റിനെയാണ് കണ്ടതെന്ന് കണ്ടയാളും വ്യക്തമാക്കിയതോടെ ആശങ്ക ഒഴിഞ്ഞു. 



ഫോറസ്റ്റ് അധികൃതര്‍ നടത്തിയ പരിശോധനയില്‍ ഒരു കുഞ്ഞിനെ ചത്ത നിലയിലും കണ്ടെത്തി. ഇത് ആക്രമണകാരിയായ ജീവിയല്ലെന്നും വനംവകുപ്പ് അധികാരികള്‍ പറഞ്ഞു. 


.



   




Post a Comment

0 Comments