Latest News
Loading...

മേലുകാവ് കുടുംബശ്രീയിലെ സാമ്പത്തിക അഴിമതിയില്‍ എല്‍ഡിഎഫ് പ്രതിഷേധം



മേലുകാവ് കുടുംബശ്രീയില്‍ നടന്ന സാമ്പത്തിക അഴിമതിയില്‍ എല്‍ഡിഎഫ് പ്രതിഷേധം സംഘടിപ്പിച്ചു. മേലുകാവ് പഞ്ചായത്ത് ഓഫിസിന് മുന്‍പില്‍ നടത്തിയ പ്രതിക്ഷേധം സിപിഐഎം ജില്ലാ കമ്മിറ്റി അംഗം രമ മോഹന്‍ ഉദ്ഘാടനം ചെയ്തു. പ്രതിക്ഷേധ യോഗത്തില്‍ എല്‍ഡിഎഫ് കണ്‍വീനര്‍ അനൂപ് കെ കുമാര്‍, സഹകരണം ബാങ്ക് പ്രസിഡന്റ് ജെറ്റോ ജോസഫ്, ബ്ലോക്ക് പഞ്ചായത്ത് അംഗം മിനി സാവിയോ, ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ കെ ആര്‍ അനുരാഗ്, ഡെന്‍സി ബിജു, ഷീബമോള്‍ ജോസഫ്, അലക്‌സ് ടി ജോസഫ്, സിഡിഎസ് വൈസ് ചെയര്‍പേഴ്‌സണ്‍ രഞ്ജിനി രതനീഷ്  എന്നിവര്‍ സംസാരിച്ചു.

2022- 23 സാമ്പത്തിക വര്‍ഷത്തിലെ കണക്കെടുപ്പില്‍ സാമ്പത്തിക തിരിമറി കണ്ടെത്തിയതിനെ തുടര്‍ന്ന്  ജില്ലാ മിഷന്റെ പ്രത്യേക കണക്കെടുപ്പിലാണ്  21 ലക്ഷത്തിന്റെ തിരിമറി പുറത്ത് വന്നത്. ആശ്രയം, പിന്നോക്ക വികസന കോര്‍പ്പറേഷന്‍ ലോണ്‍, സ്‌നേഹ വീട്, കൊറോണ ലോണ്‍, ഓണ്‍ ഫണ്ട് എന്നിവയിലാണ് തിരിമറികള്‍ കണ്ടെത്തിയത്. പദ്ധതികള്‍ നടപ്പിലാക്കിയതിന്റെ രേഖകളോ, ബില്ലുകളോ ഒന്നും ഓഡിറ്റില്‍ ലഭിച്ചിട്ടില്ല. കൂടാതെ ബാങ്ക് അക്കൗണ്ടില്‍ നിന്നും സിഡിഎസ് ചെയ്യര്‍പേഴ്‌സണ്‍ നിമ്മി ഷിബു , മുന്‍ മെമ്പര്‍ സെക്രട്ടറിയും കൃഷിവകുപ്പ് ഉദ്യോഗസ്ഥനുമായ പിജെ സനീഷ് എന്നിവര്‍ യാതൊരു കണക്കുകളുമില്ലാതെയാണ് തുകകള്‍ പിന്‍വലിച്ചിരിക്കുന്നതായി കണ്ടെത്തിയത്. പിന്‍വലിച്ച തുകകള്‍ എന്തിനു ഉപയോഗിച്ചു എന്നും വ്യക്തതയില്ല. കഴിഞ്ഞ മൂന്ന് വര്‍ഷമായി വാര്‍ഷിക കണക്കെടുപ്പിന് വ്യാജമായി നിര്‍മിച്ച ബാങ്ക് സ്റ്റെമെന്റ്, ബില്ലുകള്‍ എന്നിവയാണ് നല്‍കിയിരുന്നത്. 


സിഡിഎസ് ചെയ്യര്‍പേഴ്‌സണ്‍, മെമ്പര്‍ സെക്രട്ടറി എന്നിവരുടെ പേരിലുള്ള ബാങ്ക് അക്കൗണ്ടിലേക്കാണ് ജില്ലാ മിഷന്‍ പണം മാറ്റിയിരുന്നത്. തട്ടിപ്പ് കണ്ടെത്തിയത്തോടെ ചെയ്യര്‍പേഴ്‌സണ്‍ 14 ലക്ഷത്തോളം രൂപ തിരികെ അടച്ചിരുന്നു. നിലവില്‍  2018 മുതലുള്ള മുഴുവന്‍ സാമ്പത്തിക ഇടപെടുകളും പരിശോധിക്കാന്‍ സംസ്ഥാന മിഷന്‍ ജില്ലാ മിഷന് ഉത്തരവ് നല്‍കിയിട്ടുണ്ട്. കൂടാതെ ചെയ്യര്‍പേഴ്‌സനെ ചുമതലകളില്‍ നിന്നും മാറ്റി നിര്‍ത്തുവാനും പകരം വൈസ് ചെയര്‍പേഴ്‌സണ്  ചുമതലയും നല്‍കി ഉത്തരവ് ഇറങ്ങിയിട്ടുണ്ട്. 

നിലവില്‍ വിജലന്‍സ് അന്വഷണത്തിന് പഞ്ചായത്ത് കമ്മിറ്റി ശുപാര്‍ശ നല്‍കിയിട്ടുണ്ട്. യുഡിഫ് ഭരിക്കുന്ന  13 അംഗ പഞ്ചായത്ത് കമ്മിറ്റിയില്‍ ഒരു കോണ്‍ഗ്രസ് അംഗം ചര്‍ച്ചയില്‍ നിന്നും വിട്ടുനിന്നു. നിലവിലത്തെ കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റും മുന്‍ പഞ്ചായത്ത് പ്രസിഡന്റുമായിരുന്ന ടി ജെ ബെഞ്ചമിനും ഒരു കോണ്‍ഗ്രസ്,  സിപിഐ അംഗവും തീരുമാനത്തോട് വിയോജനം രേഖപ്പെടുത്തി.


🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ


വാർത്തകളും പരസ്യങ്ങളും 
നൽകാൻ  
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക


Post a Comment

0 Comments