Latest News
Loading...

ഇടമറ്റം കെ റ്റി റ്റി എം എൽപി സ്കൂളിലെ വിദ്യാർത്ഥികൾ പോളിംഗ് ബൂത്തിലേക്ക്




ജനപ്രതിനിധികൾ ജനങ്ങളാൽ തിരഞ്ഞെടുക്കപ്പെടുന്നു എന്നതിന്റെ നേർക്കാഴ്ച ഇടമറ്റം കെ റ്റി റ്റി എം എൽ പി സ്കൂൾ പോളിംഗ് ബൂത്ത് ഒരുക്കി തിരഞ്ഞെടുപ്പ് നടത്തിയപ്പോൾ സ്കൂളിനും നാടിനും അത് ഉത്സവമായി മാറി. പ്രിസൈഡിങ് ഓഫീസറും പോളിംഗ് ഓഫീസർമാരും സെക്യൂരിറ്റിയും എല്ലാം സ്കൂളിലെ കുട്ടികൾ ആയപ്പോൾ എല്ലാവർക്കും കൗതുകമുണർത്തി.


 കൃത്യം രണ്ടുമണിക്ക് വോട്ടെടുപ്പ് ആരംഭിച്ചു.  ഈ സ്കൂളിലെ നാലാം ക്ലാസിലെ കുട്ടികളാണ് ചെയർമാനും വൈസ് ചെയർപേഴ്സണു മായി മത്സരിച്ചത്. വോട്ടർമാരുടെ പേര് വിളിച്ചതും തിരിച്ചറിയൽ കാർഡ് പരിശോധിച്ചതും വിരലിൽ മഷി പുരട്ടിയതും എല്ലാം കുട്ടികൾ തന്നെ..  ചെയർമാനായി മാസ്റ്റർ നവനീത് രഞ്ജിത്തും വൈസ് ചെയർപേഴ്സൺ ആയി കുമാരി ചിത്രാ വി എസും തെരഞ്ഞെടുക്കപ്പെട്ടു.


ഹെഡ്മിസ്ട്രസ് സിസ്റ്റർ മേഴ്‌സി ടോം,മറ്റ് അധ്യാപകരും ചേർന്ന് കുട്ടികൾക്ക് വേണ്ട മാർഗനിർദ്ദേശങ്ങൾ നൽകി..

🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ


വാർത്തകളും പരസ്യങ്ങളും 
നൽകാൻ  
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക


Post a Comment

0 Comments