Latest News
Loading...

കൊഴുവനാൽ സെ. ജോൺ നെ പുംസ്യാൻസ് HSS ൽ ഓണാഘോഷം



 കേരളത്തനിമ നിലനിർത്തുന്ന വ്യത്യസ്ത ഓണാഘോഷവുമായി  സെന്റ് ജോൺ നെപും സ്യാൻസ് ഹയർ സെക്കൻഡറി സ്ക്കൂളിലെ  ഓണാഘോഷം " ഓണനിലാവ് 2k23 " ശ്രദ്ധേയമായി. നാടൻ കലാരൂപങ്ങളുടേയും താളമേളങ്ങളുടെ അകമ്പടിയോടേയുമുള്ള സാംസ്കാരിക ഘോഷയാത്രയിൽ .കുട്ടിപുലികളും , മാവേലിമന്നനും, മലയാളി മങ്കയും , തിരുവാതിരകളിയും, നാടൻ കലാരൂപങ്ങളും അണിനിരന്നു. 



പുലികളെ പിടിക്കാൻ  വേട്ടക്കാര്  ഇറങ്ങിയത് കാഴ്ചക്കാരിൽ കൗതുകവും ഒപ്പം ആകാംക്ഷയും വർദ്ധിപ്പിച്ചു. കൊഴുവനാൽ പഞ്ചായത്ത് വൈസ് പ്രസിഡന്റ് രാജേഷ് ബി  ഉദ്ഘാടനം നിർവ്വഹിച്ചു. സ്കൂൾ മാനേജർ റവ ഡോ. ജോർജ് വെട്ടുകല്ലേൽ അസി. മാനേജർ റവ.ഫാ. ടോം . ജോസ് മാമലശേരിൽ, പ്രിൻസിപ്പൽ ഷാന്റി മാത്യു , ഹെഡ്മാസ്റ്റർ സോണി തോമസ്, പി.റ്റി.എ. പ്രസിഡന്റ് ഷിബു പൂവക്കുളം ഗ്രാമ പഞ്ചായത്ത് മെമ്പർ പി.സി.ജോസഫ് , രമ്യ രാജേഷ്,എംപിറ്റിഎ പ്രസിഡന്റ് ജസ്സി ജോസഫ് അധ്യാപകരായ ബന്നിച്ചൻ P I, അനൂപ് ചാണ്ടി  തുടങ്ങിയവർ പ്രസംഗിച്ചു. 


കുട്ടികൾക്ക് വിവിധ മത്സരങ്ങളും ആവേശകരമായ വടം വലിയും നടത്തി. സ്കൂൾ മുറ്റത്ത് കുട്ടികൾ രമ്യ രാജന്റെ നേതൃത്വത്തിൽ നടത്തിയ തിരുവാതിര കളി ഏറെ ശ്രദ്ധേയമായി. തുടർന്ന് 14 ഇന വിഭവങ്ങൾ ചേർത്ത് പ്രശസ്ത പാചക വിദഗ്ധ  ശ്രീമതി ലീലാമ്മ പുൽപ്രമറ്റത്തിന്റെ നേതൃത്വത്തിൽ  തയ്യാറാക്കിയ  സമൃദ്ധമായ ഓണസദ്യയും വാഴയിലയിൽ വിളമ്പി . 


അധ്യാപകരായ സാൽവി സെബാസ്റ്റ്യൻ, സാബു ജോസഫ് , ബിനു മാത്യൂസ്, ജോഷി ജോസ് , സണ്ണി സെബാസ്റ്റ്യൻ, ഷാൽവി ജോസഫ് , ഷാലറ്റ് അഗസ്റ്റിൻ, മിനിമോൾ ജേക്കബ്ബ്, ലിറ്റി കെ.സി, സി. സൂസമ്മ, സി.എൽസി മാത്യു, അനിത സി. നായർ , ജയ മാത്യു, ജിജി മോൾ ജോസഫ് ,ജീന ജോർജ് ,ജിസ് മോൾ ജോസഫ് , സിബി ഡൊമിനിക്, കുര്യൻ മാത്യു, ജസ്റ്റിൻ എബ്രാഹം, ഏലിയാമ്മ ജോസഫ് ,  ഷൈനി, പിറ്റി എ. അംഗങ്ങളായ ബോബി തെക്കേ മുറി, ജോബി മാനുവൽ , രഘുനാഥൻ ആചാരി, സന്തോഷ് മേവിട, സുനി സണ്ണി, ലിന്റാ സോജി , രശ്മി സന്തോഷ്, ഷാന്റി സിബി, ടിഷ ജോബി,സിന്ധു മധു , അമ്പിളി ദേവി, സുനിൽ ദിലീപ് , ലിറ്റാ ബിനോയി , ഷൈനി ബൈജു , തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി.
.


   




Post a Comment

0 Comments