Latest News
Loading...

കിടങ്ങൂരില്‍ ഭരണമാറ്റം. പ്രസിഡന്റ്, വൈസ് പ്രസിഡന്റ് രാജിവെച്ചു



കിടങ്ങൂര്‍ പഞ്ചായത്ത് പ്രസിഡന്റ് കേരള കോണ്‍ഗ്രസ് എമ്മിലെ ബോബി മാത്യുവും, വൈസ് പ്രസിഡന്റ് സിപിഐഎമ്മിലെ ഹേമരാജുവും രാജിവച്ചു. എല്‍ഡിഎഫിലെ മുന്‍ധാരണ പ്രകാരമാണ് ഇരുവരും രാജിവച്ചത്. ആദ്യ രണ്ടരവര്‍ഷം കേരള കോണ്‍ഗ്രസ് എമ്മിനും പിന്നീടുള്ള രണ്ടരവര്‍ഷം സിപിഐഎമ്മിനും പ്രസിഡന്റ് സ്ഥാനം എന്നതായിരുന്നു ധാരണ.



കിടങ്ങൂര്‍ പഞ്ചായത്തില്‍ എല്‍ഡിഎഫില്‍ കേരള കോണ്‍ഗ്രസ് എം 4, സിപിഎം 3, ബിജെപി 5, യുഡിഎഫ് 3 എന്നിങ്ങനെയാണ് കക്ഷിനില. രണ്ടര വര്‍ഷക്കാലയളവില്‍ കിടങ്ങൂരിന്റെ വികസനത്തിനായുള്ള വിവിധ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കാന്‍ കഴിഞ്ഞതായി ബോബി മാത്യു പറഞ്ഞു. 



.

🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ


വാർത്തകളും പരസ്യങ്ങളും 
നൽകാൻ  
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക


Post a Comment

0 Comments