Latest News
Loading...

കിടങ്ങൂരില്‍ നാടകം ബാക്കി




കിടങ്ങൂര്‍ ഗ്രാമപഞ്ചായത്തില്‍ ബിജെപി പിന്തുണയോടെ യുഡിഎഫ് ഭരണം പിടിച്ചു. കേരള കോണ്‍ഗ്രസിലെ തോമസ് മാളിയേക്കല്‍ ആണ് പുതിയ പ്രസിഡന്റ്. ഉച്ചകഴിഞ്ഞ് നടന്ന തെരഞ്ഞെടുപ്പില്‍ ബിജെപി അംഗം രശ്മി രാജേഷ് വൈസ് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു. നേതൃത്വത്തിന്റെ അറിവോടെയല്ല നീക്കമെന്നും പ്രാദേശിക വികാരത്തെയാണ് മാനിച്ചതെന്നും പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട തോമസ് മാളിയേക്കല്‍ പറഞ്ഞു. 

ഇടതുപക്ഷ ജനാധിപത്യ മുന്നണിക്കായിരുന്നു ഭരണം. മുന്നണി ധാരണ അനുസരിച്ച് ആദ്യത്തെ രണ്ടര വര്‍ഷം കേരള കോണ്‍ഗ്രസ് എമ്മിന് പ്രസിഡന്റ് സ്ഥാനവും അടുത്ത രണ്ടര വര്‍ഷം സിപിഐഎമ്മിനാണ് പ്രസിഡന്റ് സ്ഥാനവും . ഇതുപ്രകാരം പ്രസിഡന്റ് ബോബി മാത്യുവും വൈസ് പ്രസിഡണ്ട് സിപിഎമ്മിലെ ഹേമരാജുവും കഴിഞ്ഞ ദിവസം രാജി വെച്ചിരുന്നു. ഈ സ്ഥാനങ്ങളിലേക്കാണ് ഇന്ന് തെരഞ്ഞെടുപ്പ് നടന്നത്. 

പ്രാദേശിക വികാരത്തെ മാനിച്ചാണ് ഈ നിലപാടെടുത്തതെന്ന് തോമസ് മാളിയേക്കല്‍ പറഞ്ഞു. ബിജെപി പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ സഹായിച്ചു. വൈസ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ അവരെ തിരിച്ചും സഹായിച്ചു. ഈ രീതിയില്‍ മുന്നോട്ട് പോയാലേ വികസനം സാധ്യമാകൂ. നേതൃത്വം രാജി ആവശ്യപ്പെട്ടിട്ടില്ല. ആവശ്യപ്പെട്ടാല്‍ പ്രാദേശികനേതൃത്വവുമായി ആലോചിച്ച് തീരുമാനിക്കും. നാടിനും ജനങ്ങള്‍ക്കും വേണ്ടിയാണ് ഈ തീരുമാനമെടുത്തത്. രാജ്യത്തെ വലിയ കക്ഷി പിന്തുണച്ചപ്പോള്‍ തിരിച്ചും സഹായിച്ചുവെന്നും അദ്ദേഹം വ്യക്തമാക്കി. യുഡിഎഫിന്റെ പൊതുനിലപാട് ഇവിടെ ബാധകമല്ലെന്നും പ്രസിഡന്റ് പറഞ്ഞു. 

അതിനിടെ, ബിജെപി പിന്തുണ നേടിയ നിലപാട് തിരുത്തണമെന്ന് പി.ജെ ജോസഫ് ആവശ്യപ്പെട്ടതായാണ് വിവരം. ഈ വിഷയം വലിയ ചര്‍ച്ചയാകുമ്പോഴും രാജിയ്ക്ക് തയാറല്ലെന്ന സൂചനയാണ് ലഭിക്കുന്നത്.


കേരള കോൺഗ്രസ് ചെയർമാൻ പി ജെ ജോസഫ് ഇന്ന് 3 .30 PM ന് കേരള കോൺഗ്രസ് സംസ്ഥാന കമ്മിറ്റി ഓഫീസിൽ കിടങ്ങൂർ പഞ്ചായത്ത് പ്രസിഡണ്ട് തെരഞ്ഞെടുപ്പ് സംബന്ധിച്ച് മാധ്യമങ്ങളെ കാണും .







   




Post a Comment

0 Comments