ബലിയേക്കാൾ വലുത് കരുണയാണെന്ന് പ്രാവർത്തികമാക്കിയ നേതാവാണ് ഉമ്മൻചാണ്ടിയെന്ന് കേരളാ കോൺഗ്രസ് ചെയർമാൻ പി.ജെ.ജോസഫ് അഭിപ്രായപ്പെട്ടു. ഉമ്മൻചാണ്ടിയുടെ രാഷ്ട്രീയ പ്രവർത്തനം രാഷ്ട്രീയ നേതാക്കൾക്ക് എന്നും മാതൃകയാക്കണമെന്നും പി.ജെ.ജോസഫ് പറഞ്ഞു. കേരളാ കോൺഗ്രസ് കോട്ടയം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പുതുപ്പള്ളി അധ്യാപക ബാങ്ക് ഓഡിറ്റോറിയത്തിൽ നടന്ന അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
അനുസ്മരണ സമ്മേളനത്തിൽ മുന്നോടിയായി കബറിടത്തിങ്കൽ ഗീവർഗീസ് മാർ കൂറിലോസ് മെത്രാപോലിത്തായുടെ കാർമ്മികത്വത്തിൽ പ്രാർത്ഥനയും പുഷ്പ്പാർച്ചനയും നടന്നു. ഉമ്മൻചണ്ടിയുടെ ഭാര്യ മറിയാമ്മ, മകൾ മറിയ ഉമ്മൻ തുടങ്ങിയവരും സന്നിഹിതരായിരുന്നു.
കേരളാ കോൺഗ്രസ് വർക്കിംഗ് ചെയർമാൻ പി.സി.തോമസ് എക്സ് എം.പി. , കേരളാ കോൺഗ്രസ് എക്സിക്യൂട്ടീവ് ചെയർമാൻ മോൻസ് ജോസഫ് MLA, മുൻ മന്ത്രി കെ.സി.ജോസഫ്, കേരളാ കോൺഗ്രസ് സെക്രട്ടറി ജനറൽ ജോയി എബ്രഹാം എക്സ് എംപി, കേരളാ കോൺഗ്രസ് വൈസ് ചെയർമാൻമാരായ ഇ.ജെ.ആഗസ്തി, ജോസഫ് എം.പുതുശ്ശേരി, ഡോ.ഗ്രേസമ്മ മാത്യു, കേരളാ കോൺസ് അഡ്വൈസർമാരായ തോമസ് കണ്ണന്തറ, കുഞ്ഞ് കോശി പോൾ, ഐ.റ്റി.ആന്റ് പ്രൊഫഷണൽ കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് അപൂ ജോൺ ജോസഫ്, യുഡിഎഫ് ജില്ലാ കൺവീനർ ഫിൽസൺ മാത്യൂസ്, ഡി സി സി പ്രസിഡന്റ് നാട്ടകം സുരേഷ്, ജയിസൺ ജോസഫ്, രാജു കുഴിവേലിൽ, റ്റി.സി. അരൂൺ, അസീസ് കുമാരനല്ലൂർ, തമ്പി ചന്ദ്രൻ, സാജു എം ഫിലിപ്പ്, റ്റോമി വേദഗിരി, വി.ജെ.ലാലി, പ്രിൻസ് ലൂക്കോസ്, പി.സി. മാത്യു, തോമസ് ഉഴുന്നാലിൽ, തോമസ് കുന്നപ്പള്ളിൽ, പോൾസൺ ജോസഫ്, മാത്തുക്കുട്ടി പ്ലാത്താനം, എ.കെ. ജോസഫ്, മറിയാമ്മ ടീച്ചർ, സ്റ്റീഫൻ പാറവേലി, ജോർജ് പുളിങ്കാട്, മജു പുളിക്കൽ, ചെറിയാൻ ചാക്കോ , അജിത്ത് മുതിരമല, ബേബി തുപ്പലഞ്ഞിയിൽ, കെ.ബി ഗിരീശൻ, സാം കെ. വർക്കി , മൈക്കിൾ ജയിംസ്, സാബു ഒഴുങ്ങാലിൽ, എ.സി. ബേബിച്ചൻ ,കുര്യൻ പി.കുര്യൻ, സി.വി.തോമസുകുട്ടി, ബിനു ചെങ്ങളം ,തങ്കമ്മ വർഗ്ഗീസ് , ഷിജു പാറയിടുക്കിൽ, തുടങ്ങിയവർ പ്രസംഗിച്ചു.
0 Comments