ഭരണങ്ങാനം വിശുദ്ധ അൽഫോൻസാമ്മയുടെ കബറിടത്തിങ്കൽ കാവുംകണ്ടം സെന്റ് മരിയ ഗൊരേത്തി ഇടവകാംഗങ്ങൾ ഒരുമിച്ചു കൂടി കൃതജ്ഞതാബലിയർപ്പണത്തിൽ പങ്കെടുത്തു. പരിശുദ്ധ പതിനാറാമൻ ബനഡിക്ട് മാർപാപ്പ അൽഫോൻസാമ്മയെ വിശുദ്ധയായി പ്രഖ്യാപിച്ചതിനുശേഷം കബറിടത്തിങ്കൽ എല്ലാം ശനിയാഴ്ചയും ഓരോ ഇടവക കൂട്ടായ്മയുടെ നേതൃത്വത്തിലാണ് തിരുക്കർമ്മങ്ങൾ നടത്തുന്നത്. കാവുംകണ്ടം ഇടവക കൂട്ടായ്മയുടെ നേതൃത്വത്തിൽ ശനിയാഴ്ച നടന്ന വിശുദ്ധ കുർബാന, നോവേന, ലദീഞ്ഞ് പ്രാർത്ഥനാശുശ്രൂഷകൾക്ക് വികാരി ഫാ. സ്കറിയ വേകത്താനം നേതൃത്വം നൽകി.
തുടർന്ന് കാവും കണ്ടം ഇടവകയുടെ നേതൃത്വത്തിൽ വലിയ പള്ളി ചുറ്റി ജപമാല പ്രദക്ഷിണം നടന്നു..വിശുദ്ധ അൽഫോൻസാമ്മയുടെ കബറിടത്തിങ്കൽ ആദ്യമായിട്ടാണ് കാവുംകണ്ടം ഇടവകാംഗങ്ങൾ ഒരുമിച്ചു കൂടി തിരുക്കർമ്മ പ്രാർത്ഥനയിൽ പങ്കെടുക്കുന്നത്. വികാരി ഫാ. സ്കറിയ വേകത്താനം , ബിജു കോഴിക്കോട്ട്, ജസ്റ്റിൻ മനപ്പുറത്ത്, സിജു കോഴിക്കോട്ട് ,സിസ്റ്റർ ക്രിസ്റ്റീൻ പാറേമാക്കൽ, ഡേവീസ് കല്ലറയ്ക്കൽ, കൊച്ചു റാണി ജോഷി ഈ രുരിക്കൽ ,അഭിലാഷ് കോഴിക്കോട്ട് , ബിൻ സി ഞ ള്ളായിൽ, ബേബി തോട്ടാക്കുന്നേൽ തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി.
0 Comments