Latest News
Loading...

കാവുംകണ്ടം ഡി.സി.എം.എസ് കുടുംബസംഗമവും വാർഷിക സമ്മേളനവും നടത്തി.



കാവും കണ്ടം ഇടവകയിലെ ഡി.സി.എം.എസ്. കുടുംബ സംഗമവും വാർഷിക സമ്മേളനവും കാവുംകണ്ടം  പാരീഷ് ഹാളിൽവെച്ച് നടത്തി. പ്രസിഡന്റ് ലൈജു ജോസഫ് താന്നിക്കൽ മീറ്റിങ്ങിൽ അധ്യക്ഷത വഹിച്ചു . ഫാ. സ്കറിയ വേകത്താനം ആമുഖപ്രഭാഷണം നടത്തി. പാലാ രൂപത ഡി.സി.എം.എസ്. ഡയറക്ടർ ഫാ.ജോസ് വടക്കേക്കുറ്റ് വാർഷികസമ്മേളനം ഉദ്ഘാടനം ചെയ്തു. പാലാ രൂപത പ്രസിഡന്റ് ബിനോയി ജോൺ അമ്പലത്തട്ടേൽ മുഖ്യപ്രഭാഷണം നടത്തി. 

മേഖലാ പ്രസിഡന്റ് മധു നിരപ്പേൽ ,ബേബി പാറക്കൽ , ജിത്തു മോൻ കുന്നുംപുറം, ജയാ ലൈജു താന്നിക്കൽ തുടങ്ങിയവർ പ്രസംഗിച്ചു . ജോണി പരമല "ലഹരി നാടിനാപത്ത് " എന്ന വിഷയത്തെക്കുറിച്ച് വൺ മാൻ ഷോ നടത്തി. "മക്കളുടെ വിദ്യാഭ്യാസവും തൊഴിൽ സാധ്യതകളും" എന്ന വിഷയത്തെക്കുറിച്ച് സന്ദീപ് കൊക്കപ്പുറത്തു ക്കുന്നേൽ  സെമിനാർ നയിച്ചു .എസ് .എസ് .എൽ .സി ,പ്ലസ് ടു പരീക്ഷ യിൽ ഉന്നത വിജയം കരസ്ഥമാക്കിയവരെ സമ്മേളനത്തിൽ ആദരിച്ചു. സമ്മേളനത്തിന് മുന്നോടിയായി കായിക മത്സരങ്ങൾ നടത്തി. 

കലാസന്ധ്യയും സ്നേഹവിരുന്നും നടത്തപ്പെട്ടു. ആദിത്യൻ മനു കുന്നുംപുറത്തെ ഭാഗ്യശാലിയായി തെരഞ്ഞെടുത്ത് സമ്മാനം നൽകി .സിജുമോൻ മാത്യു കരിഞ്ഞാങ്കൽ, സണ്ണി പുളിക്കൽ ,ജിൻസ് മാതാ ളിപ്പാറയിൽ,ബീനാ കടയിൽ പുത്തൻവീട്, ബെന്നി കുന്നേൽ, ബിന്ദു ശ്രീനി കൊണ്ടുർ , ജിൻസി കുമ്മേനിയിൽ, സിന്ധു രവി കരിഞ്ഞാങ്കൽ തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി .






   




Post a Comment

0 Comments