കടനാട് സെന്റ് സെബാസ്റ്റ്യൻസ് ഹൈസ്കൂൾ പൂർവ്വ വിദ്യാർത്ഥി സംഗമം 30 ന് രാവിലെ 10 ന് സ്ക്കൂൾ ഹാളിൽ ചേരും. 48 വർഷങ്ങൾക്ക് മുൻപ് പടിയിറങ്ങിയ തങ്ങളുടെ സ്കൂളിലേക്ക് 1975 ബാച്ചിലെ പൂർവ്വ വിദ്യാർത്ഥികൾ ഒത്തുചേരുന്നു, ഒപ്പം പൂർവ്വ അധ്യാപകരും. സ്കൂളിന്റെ ചരിത്രത്തിലാദ്യമായിട്ടാണ് 6 ബാച്ചുകളിലായി 292 വിദ്യാർത്ഥികൾ ഒരു വർഷം പഠിച്ചിങ്ങിയത്.
ലോകത്തിന്റെ നാനാഭാഗങ്ങളിലേക്ക് പറിച്ചുനടപ്പെട്ട 95 ശതമാനം പൂർവ്വ വിദ്യാർത്ഥികളെയും കണ്ടെത്തി ഒരുമിച്ചു കൂട്ടുവാൻ കഴിഞ്ഞത് ഒരു സംഘം പൂർവ്വവിദ്യാർഥികളുടെ അക്ഷീണമായ ശ്രമം കൊണ്ടാണെന്ന് സംഘാടക സമിതി അറിയിച്ചു. പഴയകാല ഓർമ്മകളും സ്നേഹവും പങ്കുവയ്ക്കുവാൻ മാത്രമല്ല തുടർന്നും കൂട്ടായ്മ നില്നിർത്തി പരസ്പരം സഹായമായി മുന്നോട്ടു പോകുവാനുദ്ദേശിക്കുന്നതായും സമതി അറിയിച്ചു.
പൂർവ്വ വിദ്യാർത്ഥിയും മുൻ കോളേജ് പ്രിൻസിപ്പലുമായ റവ. ഡോ. സെബാസ്റ്റ്യൻ തോണിക്കുഴിയിൽ യോഗം ഉദ്ഘാടനം ചെയ്യും. സ്കൂൾ മാനേജർ ഫാ. അഗസ്റ്റിൻ അരഞ്ഞാണിപുത്തൻപുര അനുഗ്രഹ പ്രഭാഷണം നടത്തും. സ്കൂൾ പ്രിൻസിപ്പൽ ജോർജുകുട്ടി ജേക്കബ്, ഹെഡ്മാസ്റ്റർ സജി തോമസ് എന്നിവർ ആശംസകൾ അർപ്പിക്കും. പൂർവ്വ അധ്യാപകരെ കൂട്ടായ്മ ലീഡർമാർ ആദരിക്കും. തുടർന്ന് ഓണസദ്യയും കലാകായിക മത്സരങ്ങളും വടംവലിയും ഗാനമേളയും കൊടുമ്പിടി വിസിബ് ഹാളിൽ നടക്കും.
പൂർവ്വ വിദ്യാർത്ഥികളായ ബേബി ഉറുമ്പ്കാട്ട്, ജോസ് പൂവേലിൽ, തങ്കച്ചൻ കുന്നുംപുറം, ഇഗ്നേഷ്യസ് തയ്യിൽ, ജെസിയമ്മ മുളകുന്നം, എലിസബത്ത് പുതിയിടം, ശുഭലൻ ഡി, മാത്തച്ചൻ തെക്കേൽ, ലാലച്ചൻ ചെട്ടിയാകുന്നേൽ, സലിം പുത്തൻപുരക്കൽ, സി. എം. മാത്യു കുരീക്കാട്ട്, ബേബി വെളളിലക്കാട്ട്, ജോസഫ് .കുമ്പുക്കൻ എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.
0 Comments