Latest News
Loading...

AITUC ജില്ല സമ്മേളനം ഒരുക്കങ്ങൾ പൂർത്തിയാകുന്നു.



ആഗസ്റ്റ് 12,13 തിയതികളിൽ പാലായിൽ വച്ച് നടക്കുന്ന എ ഐ റ്റി യു സി സമ്മേളനത്തിന്റെ ഒരുക്കങ്ങൾ പൂരത്തിയായതായി ഭാരവാഹികൾ  അറിയിച്ചു. പാലാ മുനിസിപ്പൽ ടൗൺ ഹാളിൽ രണ്ട് ദിവസങ്ങളിലായി സമ്മേളനം നടക്കും. ശനിയാഴ്ച  10 ന് ജില്ല പ്രസിഡന്റ് റ്റി എൻ രമേശൻ പതാക ഉയർത്തുന്നതോടെ സമ്മേളനത്തിന് തുടക്കമാകും. പ്രതിനിധി സമ്മേനം എ ഐ റ്റി യു സി സംസ്ഥാന ജനറൽ സെക്രട്ടറി കെ പി രാജേന്ദ്രൻ  ഉദ്ഘാടനം ചെയ്യും. ജില്ല സെക്രട്ടറി അഡ്വ വി കെ സന്തോഷ്‌കുമാർ റിപ്പോർട്ടും കണക്കും അവതരിപ്പിക്കും.



സിപിഐ സംസ്ഥാന എക്സിക്യൂട്ടീവ് അംഗം സി കെ ശശിധരൻ, സിപിഐ ജില്ല സെക്രട്ടറി അഡ്വ. വി ബി ബിനു, വാഴൂർ സോമൻ എം എൽ എ, സി കെ ആശ എം എൽ എ, ഐ റ്റി യു സി സംസ്ഥാന വൈസ് പ്രസിഡന്റ്      പി കെ  കൃഷ്ണൻ, സംസ്ഥാന സെക്രട്ടറി എലിസബത്ത് അസീസി,കിസ്സാൻ സഭ ജില്ല പ്രസിഡന്റ് അഡ്വ തോമസ് വി റ്റി,മഹിളാ സംഘം ജില്ല സെക്രട്ടറി ലീനമ്മ ഉദയകുമാർ, മദ്യവ്യവസായ തൊഴിലാളി ഫെഡറേഷൻ സംസ്ഥാന വർക്കിങ്ങ് പ്രസിഡന്റ് ബാബു കെ ജോർജ്, സിപിഐ പാലാ മണ്ഡലം സെക്രട്ടറി പി കെ ഷാജകുമാർ എ ഐ വൈ എഫ് ജില്ല സെക്രട്ടറി ഷമ്മാസ് ലത്തീഫ് എന്നിവർ പ്രസംഗിക്കും.

 അഡ്വ പി ആർ തങ്കച്ചൻ സ്വാഗതവും അഡ്വ. പയസ് രാമപുരം നന്ദിയും രേഖപ്പെടുത്തും. പൊതു ചർച്ചകൾക്ക് ശേഷം പുതിയ കമ്മറ്റിയെയും ഭാരവാഹികളെയും തെരെഞ്ഞെടുക്കും.പത്ര സമ്മേളനത്തിൽ അഡ്വ പി ആർ തങ്കച്ചൻ, അഡ്വ പയസ് രാമപുരം, സിബി ജോസഫ്, പി കെ ഷാജകുമാർ എന്നിവർ പങ്കെടുത്തു.






   




Post a Comment

0 Comments