Latest News
Loading...

ജനകീയ ഹരിത ഓഡിറ്റ് റിപ്പോർട്ട്‌ അവതരണവും അർദ്ധദിന ശില്പശാലയും



തലപ്പലം ഗ്രാമപഞ്ചായത്തിൽ മാലിന്യമുക്തം നവകേരളം ജനകീയ ഹരിത ഓഡിറ്റ് റിപ്പോർട്ട്‌ അവതരണവും അർദ്ധദിന ശില്പശാലയും നടത്തി. കേരള ഹൈക്കോടതി നിർദേശപ്രകാരം ആരംഭിച്ച മാലിന്യ മുക്തം നവകേരളം ക്യാമ്പയിന്റെ ഭാഗമായാണ് ശില്പശാലയും റിപ്പോർട്ട്‌ അവതരണവും സംഘടിപ്പിച്ചത്. യോഗം തലപ്പലം  ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ ശ്രീമതി അനുപമ വിശ്വനാഥ് ഉൽഘാടനം നിർവഹിച്ചു. 


ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി നിഷ ഷൈബി സ്വാഗതം ആശംസിച്ച യോഗത്തിൽ ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ശ്രീ ബിജു കെ കെ അധ്യക്ഷത വഹിച്ചു. ഹരിത കേരളം മിഷൻ റിസോഴ്സ് പേഴ്സൺ ശരത് ചന്ദ്രൻ ജനകീയ ഓഡിറ്റ് റിപ്പോർട്ട്‌ അവതരിപ്പിച്ചു. വില്ലജ് എക്സ്റ്റൻഷൻ ഓഫീസർ ശ്രീമതി അനു ചന്ദ്രൻ ക്യാമ്പയിൻ വിശദീകരണം നടത്തി. ക്യാമ്പയിൻ പ്രവർത്തനങ്ങളുടെ വിവരണം സി ഡി എസ് ചെയർപേഴ്സണ് ശ്രീമതി ശ്രീജ കെ എസ് നടത്തി. 




ഗ്രൂപ്പ്‌ ചർച്ചക്കും സംശയ നിവാരണത്തിനും ശേഷം വില്ലജ് എക്സ്റ്റൻഷൻ ഓഫീസർ ശ്രീമതി മിനി നന്ദി അറിയിച്ചു.വാർഡ് മെമ്പർമാരായ ജോമി ബെന്നി, കൊച്ചുറാണി ജെയ്സൺ, ചിത്ര സജി,സെബാസ്റ്റ്യൻ കെ ജെ, ഹെഡ് ക്ലർക് സോഫിയ, ആർ ജി എസ് എ ബ്ലോക്ക്‌ കോർഡിനേറ്റർ സുചിത്ര എം നായർ, സി ഡി എസ് മെമ്പർ മാർ, ആശ പ്രവർത്തകർ, ഹരിത കർമസേന അംഗങ്ങൾ എന്നിവർ പങ്കെടുത്തു.

🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ


വാർത്തകളും പരസ്യങ്ങളും 
നൽകാൻ  
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക


Post a Comment

0 Comments