Latest News
Loading...

മാതാപിതാക്കന്മാരുടെ ഓര്‍മ്മയ്ക്കായി ഇരുപത് സ്‌നേഹവീടൊരുങ്ങുന്നു



മാതാപിതാക്കന്മാരുടെ ഓര്‍മ്മയ്ക്കായി വീടില്ലാത്ത ഇരുപത് കുടുംബങ്ങള്‍ക്ക് സ്‌നേഹവീടൊരുങ്ങുന്നു. അന്ത്യാളം ഞാവള്ളില്‍ ആണ്ടുക്കുന്നേല്‍ കുടുംബാംഗങ്ങളാണ് മാതാപിതാക്കളായ കുര്യന്‍ ചാണ്ടിയുടെയും സിസിലിയാമ്മ ചാണ്ടിയുടെയും ഓര്‍മ്മയക്കായി രണ്ടര ഏക്കറോളം വരുന്ന സ്ഥലം വാങ്ങി വീടില്ലാത്തവര്‍ക്ക് ആശ്വാസം പകര്‍ന്ന് വീട് നിര്‍മ്മിച്ചു നല്‍കുന്നത്. കുടുംബാഗങ്ങള്‍ രൂപീകരിച്ച കുര്യന്‍ ചാണ്ടി ഇന്‍ഫന്റ് ജീസസ് മൊമ്മോറിയല്‍ ചാരിറ്റബിള്‍ ട്രസ്റ്റാണ് തികച്ചും സൗജന്യമായി ഭവനങ്ങള്‍ നിര്‍മ്മിച്ചു നല്‍കുന്നത്. 

പാലാ ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ടിന്റെ ഹോം പാലാ പ്രൊകജ്ടിന്റെ ആഹ്വാനം ഉള്‍ക്കൊണ്ടാണ് കുടുംബാംഗങ്ങള്‍ ഇത്തരമൊരു കാരുണ്യ പ്രവര്‍ത്തിയ്ക്ക് മുന്നോട്ടുവന്നത്.



 അന്ത്യാളത്തിനു സമീപം വൈദ്യശാലയില്‍ വീടുകളുടെയും ഓഫീസ് കെട്ടിടത്തിന്റെയും ശിലാസ്ഥാപനം നടന്നു. ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് ശിലകള്‍ ആശീര്‍വദിച്ചു. വീടില്ലാത്തവര്‍ക്ക് വീട് നിര്‍മ്മിച്ചു നല്‍കുന്നത് സുവിശേഷം ജീവിക്കുന്ന ശൈലിയാണെന്നും സുവിശേഷത്തിന്റെ വ്യാഖ്യാനമാണെന്നും അദ്ദേഹം പറഞ്ഞു. അധ്വാനത്തിലൂടെ നേടുന്ന സമ്പത്തിന്റെ ഒരു ഭാഗം മറ്റുള്ളവര്‍ക്ക് പങ്കു വയ്ക്കുക എന്നത് വലിയ കാര്യമാണെന്നും അദ്ദേഹം പറഞ്ഞു. 

ഗ്രേറ്റ് ബ്രിട്ടന്‍ രൂപത ബിഷപ്പ് മാര്‍ ജോസഫ് സ്രാമ്പിക്കല്‍ ചടങ്ങില്‍ പങ്കെടുത്തു.വേദനിക്കുന്ന ഏല്ലാവരിലും ഈശോയെ കാണണമെന്നും പങ്കു വയ്ക്കുന്ന മനോഭാവം വളരണമെന്നും അദ്ദേഹം പറഞ്ഞു. ഫാ.ജോര്‍ജ് പനയ്ക്കല്‍ വി.സി(ഡിവൈന്‍ റിട്രീറ്റ് സെന്റര്‍ പോട്ട),മാണി സി കാപ്പന്‍ എം എല്‍ എ, ഫാ.ജോസ് തറപ്പേല്‍, ഫാ.ജോസ് പുലവേലില്‍, ഫാ.ജോസ് വടക്കേക്കുറ്റ്, ഫാ.കുര്യാക്കോസ് പുന്നോലില്‍ വി.സി, ഓര്‍മ്മ ഭാരവാഹി ഷാജി ആറ്റുപുറം, ഫെഡറല്‍ ബാങ്ക് മാനേജര്‍ ആല്‍ബിന്‍ ജോര്‍ജ്, പഞ്ചായത്തംഗം ലിന്റണ്‍ ജോസഫ് തുടങ്ങിയവര്‍ പങ്കെടുത്തു. 

ആദ്യഘട്ടത്തില്‍ പത്തു വീടുകളാണ് നിര്‍മ്മിക്കുന്നത്. മൂന്നു മുറികളോടെ എല്ലാ വിധ സൗകര്യങ്ങളുമുള്ള വീടുകളാണ് നിര്‍മ്മിക്കുക. പത്തു ലക്ഷത്തിലധികം രൂപ ചെലവിലാണ് ഓരോ വീടും നിര്‍മ്മിക്കുന്നതെന്ന് ട്രസ്റ്റ് ചെയര്‍മാന്‍ മാത്യു അല്കസാണ്ടര്‍ പറഞ്ഞു.







   




Post a Comment

0 Comments