Latest News
Loading...

20 കിലോ ഹാന്‍സ് പാക്കറ്റുകളുമായി ഹരിയാന സ്വദേശി പിടിയില്‍



കോട്ടയം ടൗണിലും കോടിമതയിലും  പുകയില ഉല്പന്നമായ ഹാന്‍സ് പായ്ക്കറ്റുകള്‍ വില്പന നടത്തിവന്ന ഹരിയാന സ്വദേശിയും മൂലേടത്ത് വാടകയ്ക്ക് താമസിക്കുകയും ചെയ്യുന്ന ദേവേന്ദര്‍ സിംഗ് (40) നെ കോട്ടയം റേഞ്ച് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ P.Y ചെറിയാന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടി.  ഇയാളില്‍ നിന്നും 20 കിലോ ഹാന്‍സ് പാക്കറ്റുകള്‍ കണ്ടെടുത്തു.  വിപണിയില്‍ മൂന്ന് ലക്ഷം രൂപ വില വരുന്ന പുകയില ഉല്പന്നങ്ങളാണിത്. 

ഇയാളെക്കുറിച്ച്  പരാതി ലഭിച്ചതിനെ തുടര്‍ന്ന് കോട്ടയം ടൗണിലും കോടി മത ഭാഗത്തും മഫ്തിയില്‍ നിരീക്ഷണം നടത്തിവരുകയായിരുന്നു. അന്യ സംസ്ഥാനക്കാര്‍ താമസിക്കുന്ന കോളനികളിലും ലേബര്‍ ക്യാമ്പുകളിലും നടത്തിയ റെയ്ഡിനെ തുടര്‍ന്നാണ്  ഹരിയാന സ്വദേശിയായ ഹാന്‍സ് മൊത്തക്കച്ചവടക്കാരന്റെ വിവരം ലഭിച്ചത്. തുടര്‍ന്ന് എക്‌സൈസുകാര്‍ കോട്ടയം ടൗണിലുള്ള പാന്‍ ഷോപ്പില്‍ ആവശ്യക്കാരായി എത്തുകയും ആളറിയാതെ എക്‌സൈസുകാര്‍ക്ക് ഹാന്‍സ് നല്‍കുകയുമായിരുന്നു. ബാംഗ്ലൂരില്‍ നിന്നും ചെറിയ വിലയില്‍ പുകയില ഉല്പന്നങ്ങള്‍ വാങ്ങി വന്‍ ലാഭത്തിന് കോട്ടയം ടൗണില്‍ വില്‍പ്പന നടത്തി വരുകയായിരുന്നു ഇയാള്‍. 


.പ്രതിയുടെ പാന്‍ ഷോപ്പില്‍ നിന്നും താമസ സ്ഥലത്ത് നിന്നുമാണ് പുകയില ഉല്പന്നങ്ങള്‍ പിടികൂടിയത്. പ്രതിക്കെതിരെ കോട്പ ആക്ട് പ്രകാരം കേസെടുത്തു. റെയ്ഡില്‍ എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ P Y ചെറിയാന്‍ , അസിസ്റ്റന്റ് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ സബിന്‍ T, പ്രിവന്റീവ് ഓഫീസര്‍മാരായ രാജീവ് R K, മനോജ് കുമാര്‍ D, കണ്ണന്‍ C , സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ രതീഷ് K നാണു, ശ്യാംകുമാര്‍ . ട,  ലാലു തങ്കച്ചന്‍, വനിത സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ അമ്പിളി KG, സോണിയ P V എന്നിവര്‍ പങ്കെടുത്തു. 

🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ


വാർത്തകളും പരസ്യങ്ങളും 
നൽകാൻ  
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക


Post a Comment

0 Comments