ഈരാറ്റുപേട്ട വടക്കേക്കരയില്‍ ഫ്രഷ് ആന്‍ഡ് ഫ്രഷ് മല്‍സ്യവിപണന കേന്ദ്രം പ്രവര്‍ത്തനമാരംഭിച്ചു. രാവിലെ 11ന് നടന്ന ചടങ്ങില്‍ നഗരസഭാ ചെയര്‍പേഴ്‌സണ്‍ സുഹ്‌റ അബ്ദുല്‍ഖാദര്‍ ഉദ്ഘാടനം കര്‍മം നിര്‍വഹിച്ചു. വ്യാപാരി വ്യവസായി ഏകോപന സമിതി യൂണിറ്റ് പ്രസിഡന്റ് എഎംഎ ഖാദര്‍ ആദ്യവില്‍പന നിര്‍വ്വഹിച്ചു.
സിറാജ് കണ്ടത്തില്‍ ഏറ്റുവാങ്ങി.
സിറാജ് കണ്ടത്തില്‍ ഏറ്റുവാങ്ങി.
മുന്‍സിപ്പല്‍ വൈസ് ചെയര്‍മാന്‍ അഡ്വ മുഹമ്മദ് ഇല്യാസ്, കൗണ്‍സിലര്‍മാരായ അനസ് പാറയില്‍, ഫൈസല്‍ പി.ആര്‍, റിയാസ് പ്ലാമൂട്ടില്‍, സജീര്‍, സിപിഐ ജില്ലാ കമ്മറ്റിയംഗം എം.ജി ശേഖരന്‍, അന്‍വര്‍ അലിയാര്‍ തുടങ്ങിയവരും രാഷ്ട്രീയ സാമൂഹിക രംഗത്തെ പ്രമുഖരും ചടങ്ങില്‍ സംബന്ധിച്ചു.
വടക്കേക്കരയില്‍ പിടിഎംഎസ് പെട്രോള്‍ പമ്പിന് സമീപത്താണ് ഫ്രഷ് ആന്‍ഡ് ഫ്രഷ് സ്റ്റാള്‍ പ്രവര്‍ത്തിക്കുന്നത്. പ്രധാന റോഡിനോട് ചേര്‍ന്ന് തന്നെ വാഹന പാര്‍ക്കിംഗ് സൗകര്യത്തോടെയാണ് സ്ഥാപനം ആരംഭിച്ചിരിക്കുന്നത്.
വാങ്ങുന്ന എല്ലാ മല്‍സ്യങ്ങളും വളരെ വേഗം വൃത്തിയാക്കി ലഭിക്കുന്നു എന്നതും പ്രത്യേകതയാണ്. സ്വന്തം ബോട്ടുകളിലും വള്ളങ്ങളിലും പോയി ശേഖരിക്കുന്ന മല്‍സ്യങ്ങളാണ് ദിവസേന ഇവിടെ വില്‍പനയ്‌ക്കെത്തിക്കുന്നത്.
വൈപ്പിന്‍, മുനമ്പം, ചെല്ലാനം, തോപ്പുംപടി ഹാര്‍ബറുകളില്‍ നിന്നും രാസവസ്തുക്കള്‍ കലരാതെയാണ് മീനുകള്‍ ഉപഭോക്താക്കളിലേയ്‌ക്കെത്തുക. മാസങ്ങള്‍ക്ക് മുന്‍പ് പാലായില്‍ പ്രവര്‍ത്തനം തുടങ്ങിയ ഫ്രഷ് ക്യാച്ച് മല്‍സ്യവിപണന കേന്ദ്രത്തിനും മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ഇന്ന് പ്രവര്‍ത്തനം തുടങ്ങിയ ഫ്രഷ് ആന്‍ഡ് ഫ്രഷ് സ്റ്റാളിലും വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. നിശ്ചിത ദൂരപരിധിയില്‍ ഹോം ഡെലിവറിയും ലഭ്യമാണ്.
ഫോണ്‍ 8075667287
നിങ്ങളുടെ സ്ഥാപനത്തിൻറെ പരസ്യവും ഇതേ രീതിയിൽ നൽകാൻ വിളിക്കുക 7902412694
0 Comments