Latest News
Loading...

സൗജന്യ നേത്ര ചികിത്സാ ക്യാമ്പ് ഞായറാഴ്ച



മധുര അരവിന്ദ് കണ്ണാശുപത്രിയും ഈരാറ്റുപേട്ട സോഷ്യല്‍ ഡെവലപ്‌മെന്റ് സൊസൈറ്റിയും സംയുക്തമായി സൗജന്യ നേത്ര ചികിത്സാ ക്യാമ്പ് സംഘടിപ്പിക്കുന്നു. ഓഗസ്റ്റ് 20 ഞായറാഴ്ച ഈരാറ്റുപേട്ട ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലാണ് ക്യാമ്പ് നടക്കുന്നത്. 


തിമിര ശസ്ത്രക്രിയ ആവശ്യമാകുന്ന രോഗികള്‍ക്ക് ചികിത്സ യാത്ര ഭക്ഷണം താമസം എന്നിവ സൗജന്യമായിരിക്കും. ഒ.പി ടിക്കറ്റ് ഉച്ചയ്ക്ക് ഒരു മണി വരെ മാത്രമായിരിക്കും. കണ്ണടകള്‍ 150 രൂപ മുതല്‍ 350 രൂപ വരെ മുന്‍കൂട്ടി പണമടച്ച് വാങ്ങാവുന്നതാണ്.  



രാവിലെ 7 30 മുതല്‍ നടക്കുന്ന സ്‌പോട്ട് രജിസ്‌ട്രേഷന്റെ അടിസ്ഥാനത്തില്‍ ആയിരിക്കും ഡോക്ടര്‍മാര്‍ രോഗികളെ പരിശോധിക്കുന്നത്. അന്വേഷണങ്ങള്‍ക്ക് താഴെ കാണുന്ന നമ്പരുകളില്‍ ബന്ധപ്പെടുക.






   




Post a Comment

0 Comments