വിജയത്തിൽ അമിതമായി സന്തോഷിക്കാതെയും പരാജയത്തിൽ കഠിനമായി ദു:ഖിക്കാതെയുമുള്ള പ്രവർത്തനമാണ് വേണ്ടതെന്ന് ചന്ദ്രയാൻ-3 ദൗത്യത്തിൽ പങ്കെടുത്ത ഡോ ഗിരീഷ് ശർമ്മ അഭിപ്രായപ്പെട്ടു. തന്റെ എല്ലാ വിജയത്തിന്റേയും പിന്നിൽ കുടുംബമെന്ന നിലയിൽ ഒരുമിച്ചുള്ള പ്രവർത്തനമാണ്. ജന്മനാട് നൽകിയ ആദരവിന് മറുപടിയായി അദ്ദേഹം പറഞ്ഞു.
പനയ്ക്കപ്പാലം സ്വാമി വിവേകാനന്ദ വിദ്യാലയ ഹാളിൽ ചേർന്ന ആദരണ യോഗത്തിൽ വിദ്യാലയ സമിതി പ്രസി ഡന്റ് റെജി കുന്ന നാ കുഴി അധ്യക്ഷത വഹിച്ചു. മാണി സി. കാപ്പൻ എം.എൽ എ . ഡോ. ഗിരീഷ് ശർമ്മയ്ക്കു് ഉപഹാരം നൽകി ആദരിച്ചു. ജില്ലാ പഞ്ചായത്ത് മെമ്പർ ഷോൺ ജോർജ് , ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീ കല ആർ, ബാലഗോകുലം സംസ്ഥാന ഉപാധ്യക്ഷൻ ഡോ.എൻ. ഉണ്ണികൃഷ്ണൻ ,
ഭാരതീയ വിദ്യാനികേതൻ സംസ്ഥാന ഉപാധ്യക്ഷ ലളിതാംബിക കുഞ്ഞമ്മ , തലപ്പുലം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അനുപമ വിശ്വനാഥ്, വാർഡ് മെമ്പർമാരായ കെ.കെ. ബിജു, പി.കെ സുരേഷ്, കെ.ബി സതീഷ് . പൂഞ്ഞാർ രാജകുടുംബാംഗമായ പി.ആർ. അശോക വർമ്മ രാജ ,,അഡ്വ രാജേഷ് പല്ലാട്ട് . ശംഭു ദേവ ശർമ്മ, ആർ രാജേഷ് എന്നിവർ ആശംസകൾ അർപ്പിച്ചു.
0 Comments