Latest News
Loading...

ആഹ്ലാദ പ്രകടനവും സമ്മേളനവും നടത്തി



 രാഹുല്‍ ഗാന്ധിയെ അയോഗ്യനാക്കിയ കോടതി വിധി സുപ്രീംകോടതി സ്റ്റേ ചെയ്തതില്‍ ആഹ്ലാദം പ്രകടിപ്പിച്ച് കോണ്‍ഗ്രസ് ഈരാറ്റുപേട്ട മുനിസിപ്പല്‍ കമ്മറ്റിയുടെ നേതൃത്വത്തില്‍ ടൗണില്‍ പ്രകടനവും സമ്മേളനവും നടത്തി.  കോണ്‍ഗ്രസ് പൂഞ്ഞാര്‍ ബ്ലോക്ക് പ്രസിഡന്റ് അഡ്വ. സതീഷ്‌കുമാര്‍ സമ്മേളനം ഉദ്്ഘാടനം ചെയ്തു.


.മണ്ഡലം  പ്രസിഡന്റ് അനസ് നാസര്‍ അദ്ധ്യക്ഷനായി. അഡ്വ. വിഎം മുഹമ്മദ് ഇല്യാസ് , പിഎച്ച് നൗഷാദ് , എസ് എം കബീര്‍ എന്നിവര്‍ പ്രസംഗിച്ചു.  കെഇഎ ഖാദര്‍, നൗഷാദ് വട്ടക്കയം, മുഹമ്മദ് ഖാന്‍ നൗഫല്‍, അഭിരാം ബാബു, റഷീദ് അന്‍സര്‍, ഹലീല്‍ അബ്ദുല്‍ക്കരീം ,സക്കീര്‍ നിസാം, ഷിജു വികെ, മാഹിന്‍ , പരീത് എന്നിവര് നേതൃത്വം നല്‍കി



.


   




Post a Comment

0 Comments