പാലാ ഈരാറ്റുപേട്ട റൂട്ടിൽ ഇടപ്പാടിക്ക് സമീപം കാറും ബൈക്കും കൂട്ടിയിടിച്ച് രണ്ട് പേർക്ക് പരിക്കേറ്റു. രാത്രി 9.15 ഓടെ ആയിരുന്നു അപകടം. കാറിന്റെ അമിതവേഗമാണ് അപകടത്തിനിടയാക്കിയത് എന്ന് ദൃക്സാക്ഷികൾ പറയുന്നു.
പാലാ ഭാഗത്ത് നിന്നും വന്ന കാർ, മോട്ടോർ വാഹന വകുപ്പിന്റെ പരിശോധന കേന്ദ്രത്തിന് സമീപം വെച്ച് മംഗളം ഈരാറ്റുപേട്ട ബ്യൂറോ റിപ്പോർട്ടർ സാനുവിന്റെ കാറിന്റെ പിന്നിൽ ആദ്യം ഇടിച്ചിരുന്നു. കാർ അമിത വേഗത്തിൽ നിർത്താതെ പോയതായി സാനു പറഞ്ഞു. ഇടപ്പാടി കുരിശുപള്ളിക്ക് സമീപം എതിരെ വന്ന ബൈക്കിൽ കാറിടിക്കുകയായിരുന്നു. നിയന്ത്രണം വിട്ട കാർ മറ്റൊരു ഓട്ടോറിക്ഷയിലും ഇടിച്ചു.
അപകടത്തിൽ ബൈക്ക് യാത്രകനും കാർ യാത്രകനും പരിക്കേറ്റു. ബൈക്ക് ഓടിച്ചിരുന്നയാൾക്ക് ഗുരുതരമായ പരിക്കുണ്ട്. ഇരുവരെയും കോട്ടയത്ത് ആശുപത്രിയിൽ പ്രവേശിപ്പിച്ചു . പാലാ പോലീസ് സ്ഥലത്തെത്തി.
0 Comments