Latest News
Loading...

വെടിയുണ്ട വേണ്ടിവന്നില്ല. പോത്തുകളെ പിടിച്ചുകെട്ടി



പാലാ പ്രവിത്താനത്ത് വിരണ്ടോടിയ പോത്തിനെ പിടിച്ചുകെട്ടി. മണിക്കൂറുകള്‍ നീണ്ട പരിശ്രമത്തിനൊടുവിലാണ് ഉരു കീഴടങ്ങിയത്. വെടിവെയ്ക്കാനുള്ള നീക്കങ്ങള്‍ നടത്തിയെങ്കിലും നാല് മണിയൊടെ പോത്തിനെ പിടിച്ചുകെട്ടിയതോടെ വെടിവയ്ക്കല്‍ ഒഴിവായി. 



പ്രവിത്താനത്തെ സ്വകാര്യ ആശുപത്രിയ്ക്ക് പിന്‍ഭാഗത്തയാണ് കശാപ്പിന് കൊണ്ട് വന്ന പോത്ത് ഇടഞ്ഞത്. കണ്ണംകുളം വീട്ടില്‍ മാണി, മകന്‍ സോജന്‍ എന്നിവര്‍ക്ക് പോത്തിന്റെ ആക്രമണത്തില്‍ പരിക്കേറ്റിരുന്നു.   ഇവരുടെ സഹായി ബെന്നിയെയും പോത്ത് ആക്രമിച്ചു. പരിക്കേറ്റ മാണിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 


ഇടഞ്ഞ പോത്ത്  ചൂരനോലിക്കല്‍ ബിനോയിയുടെ പുരയിടത്തിലാണ് നിലയുറപ്പിച്ചത്. ഇടഞ്ഞ പോത്തിനെ അനുനയിപ്പിക്കാന്‍ എരുമകളെ പുരയിടത്തില്‍ എത്തിച്ചെങ്കിലും വിജയിച്ചില്ല. ഫയര്‍ ഫോഴ്‌സ് , റവന്യൂ അധികൃതര്‍ സ്ഥലത്തെത്തി. എസ്എച്ചഒ കെപി ടോംസന്റെ നേതൃത്വത്തില്‍ പാലാ പോലീസും സ്ഥലത്തെത്തിയിരുന്നു. പോത്തിനെ വെടിവയ്ക്കാനുള്ള തീരുമാനമുണ്ടായെങ്കിലും ശനിയാഴ്ച വൈകുന്നേരം നാലുമണിയോടെ പോത്തിനെ പിടിച്ചുകെട്ടുകയായിരുന്നു. 

വീഡിയോ കാണാം   :  CLICK HERE




   




Post a Comment

0 Comments