Latest News
Loading...

രക്ഷാ ഭവനിൽ ഓണസദ്യ ഒരുക്കി ചേന്നാട് നിർമ്മലഎൽ പിഎസ് ലെ കുട്ടികൾ



 നഗരവീഥികളിൽ നിന്ന് അകന്ന് ആഘോഷങ്ങളിൽ നിന്നും ആരവങ്ങളിൽ നിന്നും നട തള്ളപ്പെട്ട് വേറിട്ട് ജീവിക്കുന്ന ഒരുപാട് പേരുണ്ട് നമ്മുടെ സമൂഹ ത്തിൽ അവരെ ഈ ഓണക്കാലത്ത് ചേർത്ത് പിടിച്ച് ഓണത്തിന്റെ ആഹ്ലാദദങ്ങൾ പകരുകയാണ് നിർമ്മല എല്‍പിഎസിലെ കുട്ടികൾ. 


 

200 ൽ പരം അംഗങ്ങൾക്കാണ് ഇത്തവണ സ്കൂളിൽ ഓണസദ്യ ഒരുക്കിയത്. വൃദ്ധജനങ്ങളുടെ ആത്മനൊമ്പരങ്ങൾക്കു സാന്ത്വനമേകുമ്പോൾ അവരുടെ മുഖത്ത് തെളിയുന്ന ആശ്വാസത്തിന്റെയും ആത്മവിശ്വാസത്തിന്റെയും പുഞ്ചിരി കണ്ട് ആത്മ നിർവൃതി കണ്ട് കുട്ടികൾ അവിടെ നിന്നും മടങ്ങി.


സ്കൂൾ ഹെഡ്മിസ്ട്രസ് സുനിത V. നായർ, എസ്.ആർജി കൺവീനർ രാജേഷ് ആർ, അധ്യാപകരായ രഞ്ജുഷ സിആർ, അശ്വതി എസ്, ശരത്, മോളി വക്കച്ചൻ, പിടിഎ പ്രസിഡന്റ് എംപി.ടി എ പ്രസിഡന്റ് ജോസ്നീ ബാബു എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.



.

.


   




Post a Comment

0 Comments