നിഴൽ മാഗസിൻ പുറത്തിറക്കിയ ആദ്യ കവിതാ സമാഹാരമായ മഷി നനവുള്ള കടലാസു തുണ്ടുകൾ എന്ന പുസ്തകം പ്രകാശനം ചെയ്തു. എഴുത്തുകാരായ നിഥിൻകുമാർ ജെ പത്തനാപുരവും അലീഷ മാഹിൻ തൊടുപുഴയുമാണ് പുസ്തകത്തിന്റെ എഡിറ്റേഴ്സ്. ഇരു ജില്ലകളിലായി നടന്ന പ്രകാശന ചടങ്ങുകളിൽ കൊല്ലം ജില്ലയിൽ കേരള കോൺഗ്രസ് ഉന്നതാധികാര സമിതി അംഗമായ ശ്രീ ബെന്നി കക്കാടും ഇടുക്കി ജില്ലയിൽ തൊടുപുഴ മുനിസിപ്പൽ കൗൺസിലറായ ശ്രീ സനീഷ് ജോർജുമാണ് പ്രകാശനം നിർവഹിച്ചത്.
തൊടുപുഴയിലെ പ്രകാശന ചടങ്ങിൽ തൊടുപുഴ ഉപാസന കാവ്യ കഥാ വേദിയുടെ സെക്രട്ടറിയും തൊടുപുഴ സാഹിത്യ വേദിയുടെ ജോയിന്റ് സെക്രട്ടറിയുമായ രമാ പി നായരും, കൊല്ലം ജില്ലയിലെ പ്രകാശന ചടങ്ങിൽ KSC സംസ്ഥാന ജനറൽ സെക്രട്ടറി ശ്രീ സിജോ ഡാനിയേൽ,യൂത്ത് ഫ്രണ്ട് നിയോജക മണ്ഡലം പ്രസിഡന്റ് ശ്രീ ആഷിഖ് പള്ളിമുക്ക്, മാധ്യമ പ്രവർത്തകൻ ശ്രീ പ്രദീപ് ഗുരുകുലം എന്നിവരും പങ്കെടുത്തു..
സിനിമ താരവും പത്തനാപുരത്തിന്റെ എം എൽ എയുമായ ശ്രീ ഗണേഷ് കുമാർ, പ്രസിദ്ധ എഴുത്തുകാരൻ ടി ഡി രാമകൃഷ്ണൻ,കവി ശ്രീ കുരീപ്പുഴ ശ്രീകുമാർ,പ്രശസ്ത പിന്നണി ഗായകരായ ശ്രീ കെ ജി മാർക്കോസ്,ശ്രീ ഗണേഷ് സുന്ദരം, നാടക നടനും സിനിമ സീരിയൽ താരവുമായ ശ്രീ നന്ദകിഷോർ എന്നിവർ ആശംസകൾ അർപ്പിച്ചു..
അക്ഷരങ്ങളോട് പ്രിയമുള്ള എഴുത്തുകാർക്കും വായനക്കാർക്കും കുട്ടികൾക്കുമായി കവിതകളും കഥകളും ചിത്ര രചനകളുമുൾപ്പെടെ തുടങ്ങിയ നിഴൽ ഓൺലൈൻ മാഗസിന്റെ യാത്രയുടെ ഒരു വർഷം പൂർത്തീകരിച്ച വേളയിലാണ് ഇങ്ങനെയൊരു പുസ്തകം ലോകത്തിനു മുന്നിലേക്ക് മാഗസിൻ ടീം നൽകിയത്.1200 ലധികം രചനകൾ പല വിഭാഗങ്ങളിലായി നിഴൽ ഓൺലൈൻ മാഗസിൻ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
തുടർന്നും ധാരാളം എഴുത്തുകാരെ ഒരുമിച്ചു കൂട്ടുവാനുള്ള അടുത്ത പുസ്തകങ്ങളുടെ തയാറെടുപ്പിലാണ് എഡിറ്റേഴ്സ് ആയ നിഥിൻകുമാർ ജെയും അലീഷ മാഹിനും.
0 Comments