Latest News
Loading...

കേരളത്തെ വൈജ്ഞാനിക സമൂഹം ആയി മാറ്റുന്നതിന് വിദ്യാർഥികൾക്കുള്ള പങ്ക് വളരെ വലുതാണ് : ലിറ്റിൽ കൈറ്റ്സ്



വാകക്കാട്: മനുഷ്യജീവിതത്തിൽ വിപ്ലവകരമായ മാറ്റങ്ങൾ വരുത്തുന്ന ഡിജിറ്റൽ സാങ്കേതിക വിദ്യകളും വിജ്ഞാനവും എല്ലാവരിലേക്കും എത്തിക്കുന്നതിന് വിദ്യാർത്ഥികൾക്ക് വിവിധതലത്തിൽ പ്രവർത്തന സജ്ജരാകാൻ സാധിക്കുമെന്നും കേരളത്തെ വൈജ്ഞാനിക സമൂഹം ആയി മാറ്റുന്നതിന് വിദ്യാർഥികൾക്കുള്ള പങ്ക് വളരെ വലുതാണെന്നും വാകക്കാട് അൽഫോൻസാ ഹൈസ്കൂൾ ലിറ്റിൽ കൈറ്റ്സ് കുട്ടികൾ അഭിപ്രായപ്പെട്ടു. 

സ്വതന്ത്ര വിജ്ഞാനോത്സവത്തോടനുബന്ധിച്ച് നടത്തിയ ഡിജിറ്റൽ പോസ്റ്റർ രചന മത്സരത്തിൽ ജിസ്സാ എലിസബത്ത് ജിജോ ഒന്നാം സ്ഥാനം കരസ്ഥമാക്കി. വിജ്ഞാനവും വിജ്ഞാനാധിഷ്ഠിത സാങ്കേതികവിദ്യകളും ജനജീവിതത്തിലും സമ്പദ്‌വ്യവസ്ഥയിലും നിര്‍ണായക സ്വാധീനം ചെലുത്തുന്ന ഒരു കാലഘട്ടമാണിതെന്നും അതിനാൽ സ്വതന്ത്രവിജ്ഞാനവും നവസാങ്കേതികമുന്നേറ്റവും പരിചയപ്പെടുത്താൻ കുട്ടികൾ മുന്നിട്ടിറങ്ങണമെന്നും അഭിപ്രായമുയർന്നു.  നവസാങ്കേതിക മുന്നേറ്റം നാടിൻറെ വികസനത്തിനും ക്ഷേമത്തിനും എങ്ങനെയൊക്കെ പ്രയോജനപ്പെടുത്താം എന്നും അവ സൃഷ്ടിക്കുന്ന പ്രശ്നങ്ങളും  ലിറ്റിൽ കൈറ്റ്സ് കുട്ടികൾ ചർച്ച ചെയ്തു.
കേരളത്തെ വിജ്ഞാന സമൂഹം ആക്കി മാറ്റുന്നതിൽ സ്വതന്ത്രവിജ്ഞാനത്തിന്റെയും നവസാങ്കേതിക വിദ്യകളുടെയും പങ്ക് വിശകലനം ചെയ്യുകയും ജനങ്ങൾക്ക് പരിചയപ്പെടുത്തുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെ 2023 ഓഗസ്റ്റ് 12 മുതൽ 15 വരെ  തിരുവനന്തപുരം ടാഗോർ തിയേറ്ററിൽ വച്ച് നടന്നുന്ന അന്തർദേശീയ സമ്മേളനമാണ് ഫ്രീഡം ഫെസ്റ്റ് 2023. അറിവിൻറെ ജനാധിപത്യത്തെയും സ്വതന്ത്ര വിജ്ഞാനത്തെയും അംഗീകരിക്കുന്ന പൊതുബോധവും സംവിധാനവും സൃഷ്ടിക്കാനുള്ള ശ്രമങ്ങൾക്ക് കരുത്ത് പകരുക എന്നതാണ് ഫ്രീഡം ഫെസ്റ്റ് 2023 പരിപാടിയുടെ പ്രധാന ഉദ്ദേശ്യം. കേരളസര്‍ക്കാരിന്റെ വിവിധ വകുപ്പുകള്‍ക്കും സര്‍ക്കാര്‍ ഏജന്‍സികള്‍ക്കും പുറമേ, വിജ്ഞാന-സാങ്കേതിക വിദ്യാരംഗങ്ങളില്‍ പ്രവര്‍ത്തിക്കുന്ന വിവിധ സംഘടനകളും ചേര്‍ന്നാണ് ഫ്രീഡം ഫെസ്റ്റ് സംഘടിപ്പിക്കുന്നത്.  കേരളത്തെ വിജ്ഞാനസമൂഹമാക്കി മാറ്റുന്നതിൽ സ്വതന്ത്ര വിജ്ഞാനത്തിന്റെയും നവസാങ്കേതിക വിദ്യകളുടെയും പങ്ക് വിശകലനം ചെയ്യുകയും അവയെ ജനങ്ങൾക്കു പരിചയപ്പെടുത്തുകയും ചെയ്യുകയാണ് ഈ അന്തർദേശീയ സമ്മേളനത്തിന്റെ മുഖ്യലക്ഷ്യം.






   




Post a Comment

0 Comments