Latest News
Loading...

പൂഞ്ഞാർ ഗവണ്മെന്റ് എൽ പി സ്കൂൾ കെട്ടിടത്തിന്റെ പുനർ നിർമ്മാണം പൂർത്തിയാക്കണം ലിജിൻ ലാൽ



പൂഞ്ഞാർ ഗവ. എൽ പി സ്കൂൾ കെട്ടിടം നിർമ്മാണം അടിയന്തിരമായി പൂർത്തിയാക്കണമെന്ന് ബി ജെ പി ജില്ലാ പ്രസിഡന്റ്‌ എൻ ലിജിൻലാൽ ആവശ്യപ്പെട്ടു. വിദ്യാഭ്യാസ വകുപ്പിൽ നിന്ന് ഒന്നര കോടി രൂപ നിർമ്മാണ പ്രവർത്തനങ്ങൾക്ക് അനുവദിച്ചിട്ടും പണികൾ ഇഴഞ്ഞു നീങ്ങുന്നതിൽ  പ്രതിഷേധ പരിപാടികളുടെ ഭാഗമായി ബിജെപി ജില്ലാ പ്രസിഡന്റ്‌  ലിജിൻ ലാൽ സ്കൂളിൽ സന്ദർശനം നടത്തുകയും കെട്ടിടത്തിന്റെ പണികൾ വിലയിരുത്തുകയും ചെയ്തു 


സ്കൂൾ ഹെഡ്മാസ്റ്റർ, പി റ്റി എ പ്രതിനിധികൾ എന്നിവരും ആയി കൂടി കാഴ്ച നടത്തിയ  ലിജിൻ ലാൽ പണികൾ വീണ്ടും വൈകുന്ന പക്ഷം ബിജെപി യുടെ നേതൃത്വത്തിൽ ശക്തമായ പ്രതിഷേധ പരിപാടികൾക്ക് രൂപം നൽകുമെന്ന് അദ്ദേഹം അറിയിച്ചു.  


ബിജെപി ജില്ലാ വൈസ് പ്രസിഡന്റ്‌ മിനർവ്വ മോഹൻ, മണ്ഡലം പ്രസിഡന്റ്‌ അഡ്വ. പി രാജേഷ് കുമാർ മണ്ഡലം ബി. പ്രമോദ്, രഞ്ജിത്ത്. പി. ജി.  രമേശൻ പി എസ്. ബിൻസ് മാളിയേക്കൽ, ബിജെപി അജീഷ് കെ. സി,  ബിജു. എ. എസ് ഏറത്തേൽ,  ശ്രീകാന്ത് എ൦.എസ് തുടങ്ങിയവർ പങ്കെടുത്തു.



   




Post a Comment

0 Comments