Latest News
Loading...

പ്രതിക്ഷേധ മാർച്ചും ധർണ്ണയും


 ഈരാറ്റുപേട്ടയിൽ ഓട്ടോ സ്റ്റാന്റുകൾ അംഗീകരിക്കുക, നിലവിലുള്ള സ്റ്റാന്റുകൾ സംരക്ഷിക്കുക,പുതിയ സ്റ്റാന്റുകൾ അനുവാദിക്കുക തുടങ്ങിയ ആവിശ്യങ്ങൾ ഉന്നയിച്ച് ഓട്ടോ ടാക്‌സി ആൻഡ് ലൈറ്റ് മോട്ടോർ വർക്കേഴ്‌സ് ഫെഡറേഷൻ (സിഐടിയു) മുൻസിപ്പൽ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഈരാറ്റുപേട്ട നഗരസഭയിലേക്ക് പ്രതിക്ഷേധ മാർച്ചും ധർണ്ണയും നടത്തി. 


നഗരസഭ ഓഫിസിന് മുൻപിൽ നടത്തിയ ധർണ്ണ സിഐടിയു ഏരിയ പ്രസിഡന്റ്‌ ടി എസ് സ്നേഹദ്ദനൻ ഉദ്‌ഘാടനം ചെയ്തു.Bചേന്നാട് കവലയിൽ നിന്നും ആരംഭിച്ച ജാഥയിൽ നൂറ് കണക്കിന് തൊഴിലാളികൾ പങ്കെടുത്തു. സിപിഐഎം ലോക്കൽ സെക്രട്ടറി പി ആർ ഫൈസൽ, ഫെഡറേഷൻ ഏരിയ പ്രസിഡന്റ്‌ 
കെ എൻ ഹുസൈൻ, മുനിസിപ്പൽ സെക്രട്ടറി അബ്‌ദുൾ റസാഖ്, പ്രസിഡൻറ് മുഹമ്മദ് നാഫി, 
സിപിഐഎം ലോക്കൽ കമ്മിറ്റി അംഗങ്ങളായ വിപി അബ്ദുസ്സലാം, സജീവ് ഹമീദ്, മാഹിൻ സലീം, പിഎ ഷമീർ, കെ ആർ അമീർഖാൻ, സിഐടിയൂ ഏരിയ കമ്മിറ്റി അംഗം പി എസ് 
അൻസാരി എന്നിവർ സംസാരിച്ചു.


.

🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ


വാർത്തകളും പരസ്യങ്ങളും 
നൽകാൻ  
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക


Post a Comment

0 Comments