Latest News
Loading...

മാർ ആഗസ്തീനോസ് കോളേജിൽ നാക്ക് വിക്ടറി ഡേ നടത്തി



നാക്ക് 'എ' ഗ്രേഡ് നേടിയ രാമപുരം മാർ ആഗസ്തീനോസ് കോളേജിൽ നാക്ക് വിക്ടറി ഡേ ആഘോഷങ്ങൾ സംഘടിപ്പിച്ചു.പാലാ രൂപതാ മോൻസിങ്ങോർ റെവ. ഡോ. ജോസഫ് തടത്തിൽ ഉദ്‌ഘാടനം നിർവ്വഹിച്ചു. യു. ജി. സി. ചട്ടപ്രകാരം നടത്തിയ അസ്സെസ്സ്മെന്റിൽ ആദ്യ ഘട്ടത്തിൽ തന്നെ മാർ ആഗസ്തീനോസ് കോളേജ് 'എ ' ഗ്രേഡ് നേടിയിരുന്നു. കോളേജിന്റെ പാഠ്യ പഠ്യേതര വിഷയങ്ങളിലെ ഉന്നത നിലവാരം പരിഗണിച്ചാണ് നാക്ക് 'എ ' ഗ്രേഡ് ലഭിച്ചത്. കഴിഞ്ഞ അഞ്ച് വർഷത്തെ പ്രവർത്തനങ്ങളുടെ വിലയിരുത്തലിലൂടെയാണ് കോളേജ് ഈ നേട്ടം കൈവരിച്ചത്. 27 വർഷമായി പ്രവർത്തിക്കുന്ന മാർ ആഗസ്തീനോസ് കോളേജ് ഇതിനോടകം 102 യൂണിവേഴ്സിറ്റി റാങ്കുകൾ കരസ്ഥമാക്കിയിട്ടുണ്ട് . 
          


കോളേജിൻറെ ഈ ഉന്നത നേട്ടം പാലാ രൂപതക്കാകെ അഭിമാനമാണെന്നു വിക്ടറി ഡേ ഉദ്‌ഘാടനം ചെയ്‌ത മോൻസിങ്ങോർ റെവ. ഡോ. ജോസഫ് തടത്തിൽ പറഞ്ഞു. അക്കാദമിക് കാര്യങ്ങളിൽ മികച്ച നിലവാരം പുലർത്തുന്ന കോളേജിന്റെ പ്രവർത്തനങ്ങൾ ഏവർക്കും മാതൃകയാണെന്നും, ഇവിടെനിന്നും പഠനം പൂർത്തിയാക്കിയ വിദ്യാർത്ഥികൾ മികച്ച സ്ഥാപനങ്ങളിൽ ജോലികൾ നേടുന്നത് കോളേജിന്റെ വിജയത്തിന് മാറ്റ് കുട്ടുന്നതെന്നും അദ്ദേഹം പറഞ്ഞു. 
മുൻ മാനേജർ മാരായ റെവ. ഫാ. അഗസ്റ്റിൻ പെരുമറ്റം, റെവ ഡോ ജോർജ് ഞാറക്കുന്നേൽ, മുൻ പ്രിൻസിപ്പൽ മാരായ പ്രൊഫ. മാത്യു റ്റി മാതേയ്ക്കൽ , ഡോ ജോസഫ് വി. ജെ എന്നിവരെ ചടങ്ങിൽ ആദരിച്ചു. 


മാനേജർ റെവ ഡോ ജോർജ് വർഗ്ഗീസ് ഞാറക്കുന്നേൽ അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ ഡോ ജോയ് ജേക്കബ്, രാമപുരം ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സണ്ണി പോരുന്നക്കോട്ട് , വൈസ് പ്രിൻസിപ്പൽ മാരായ ഫാ ജോസഫ് ആലഞ്ചേരി, സിജി ജേക്കബ്, ഐ ക്യു. എ. സി. കോ ഓർഡിനേറ്റർ കിഷോർ, നാക്ക് കോ ഓർഡിനേറ്റർ ജിബി ജോൺ മാത്യൂ എന്നിവർ പ്രസംഗിച്ചു.



   




Post a Comment

0 Comments