Latest News
Loading...

എഐ വൈ എഫ് സേവ് ഇന്ത്യ അസംബ്ലി ഈരാറ്റുപേട്ടയിൽ.




എ ഐ വൈ എഫ് ആഗസ്റ്റ് 15 ന് സംസ്ഥാന വ്യാപകമായി സംഘടിപ്പിക്കുന്ന ക്യാമ്പയിൻ്റെ ഭാഗമായി  ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഈരാറ്റുപേട്ടയിൽ സേവ് ഇന്ത്യ അസംബ്ലി സംഘടിപ്പിക്കുന്നു. വീണ്ടെടുക്കാം മതേതര ഇന്ത്യയെ എന്ന മുദ്രാവാക്യം ഉയർത്തി സംഘടിപ്പിക്കുന്ന പരിപാടി സിപിഐ സംസ്ഥാന അസിസ്റ്റൻ്റ് സെക്രട്ടറി സഖാവ് പി പി സുനീർ ഉദ്ഘാടനം ചെയ്യും. 

സിപിഐ സംസ്ഥാന എക്സിക്യൂട്ടീവ് അംഗം  സി കെ ശശിധരൻ, സിപിഐ ജില്ലാ സെക്രട്ടറി അഡ്വക്കേറ്റ് വി ബി ബിനു, സിപിഐ സംസ്ഥാന കൗൺസിൽ അംഗം വി കെ സന്തോഷ് കുമാർ, ജില്ലാ അസിസ്റ്റൻ്റ് സെക്രട്ടറി ജോൺ വി ജോസഫ്, സെക്രട്ടറിയേറ്റ് അംഗം ബാബു K ജോർജ്, ജില്ലാ കമ്മിറ്റി അംഗങ്ങളായ എംജി ശേഖരൻ, ഇ കെ മുജീബ്, പിഎസ് സുനിൽ തുടങ്ങിയ പ്രമുഖ നേതാക്കൾ പങ്കെടുത്തുകൊണ്ട് സംസാരിക്കുന്നതാണ്.






   




Post a Comment

0 Comments